Ads

മോശമാക്കിയില്ല [ Love Action Drama - Review ]


Love Action Drama

2019 ‧ Drama/Action ‧ 2h 22m

Language :- Malayalam

തമ്മിൽ ഭേദം തൊമ്മൻ എന്ന നിലയിൽ ഓണം റിലീസിൽ അല്പം പ്രതീക്ഷയുണ്ടായിരുന്നത് ലൗ ആക്ഷൻ ഡ്രാമയ്ക്ക് ആയിരുന്നു. അല്പം പ്രതീക്ഷ തരുന്ന ട്രൈലെർ. വലിയ പ്രതീക്ഷ ഇല്ലാതിരുന്നതുകൊണ്ട് ഒരു പരിധി വരെ ചിത്രം സംതൃപ്തി നൽകി.

നിവിൻ പോളി അജു വർഗീസ് കൂട്ടുകെട്ട് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. കോമഡി ഒക്കെ നല്ല രീതിയിൽ വർക്ക്‌ ഔട്ട്‌ ആയിട്ടുണ്ട്. ചെറിയ ചെറിയ കോമഡി ഡയലോഗുകൾ ഒക്കെ അടിപൊളിയായിരുന്നു. ഇതുപോലെയുള്ള കഥാപാത്രങ്ങൾ ചെയ്യാൻ നിവിൻ കിടുവാണ്. നയൻ‌താര ഒരു രക്ഷയും ഇല്ലാത്ത ഗ്ലാമർ ആണ്. ചില സീനിലൊക്കെ ഒടുക്കത്തെ ക്യൂട്ട്. നയന്താരയുടെ കഥാപാത്രത്തെപ്പറ്റി മറ്റൊന്നും പറയാനില്ല..



ഷാൻ റഹ്മാൻ മ്യൂസിക് ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒക്കെ അടിപൊളി. ജോമോൻ ടി ജോൺ റോബി വർഗീസ് രാജ് ക്യാമറ നന്നായിട്ടുണ്ട്. ലാസ്റ്റ് ഫൈറ്റ് ടൈമിൽ അത് സ്റ്റൈലിഷ് ആയി ചെയ്തിട്ടുണ്ട്. എഡിറ്റിംഗ് ഭാഗമായാലും മോശമല്ല.

ആദ്യ പകുതി ഫുൾ എന്റർടൈൻമെന്റ് ആണ്. എപ്പോഴും കോമഡി വന്നു പൊയ്ക്കൊണ്ടിരിക്കും. രണ്ടാം പകുതിയാണ് ധ്യാൻ ശ്രീനിവാസന് പണി കിട്ടിയത്. രണ്ടാം പകുതി സീരിയസ് ആകുന്നത് കൂടി കാര്യങ്ങൾ കൈവിട്ടു പോകുന്നു. ആദ്യം ചിത്രം ആയത് കൊണ്ടാവാം. ചിത്രം ഡ്രാമയാകുമ്പോൾ ഒരു മടുപ്പ് അനുഭവപ്പെടുന്നത്. ക്ലൈമാക്സ്‌ ആയാലും വലിയ കാര്യമായി ഒന്നുമില്ല. ആശയദാരിദ്രം നല്ലതുപോലെയുണ്ട്. 

ചിത്രത്തെ കുറിച്ച് അതികം പറയേണ്ട ആവശ്യമില്ല. ഒരു സിമ്പിൾ മൂവിയാണ്‌. അടുത്തത് എന്ത് സംഭവിക്കും എന്ന് കണ്ടിരിക്കുന്ന ഓരോ പ്രേക്ഷകനും മനസിലാക്കാം. ഒരു പുതുമയും അവകാശപ്പെടാനില്ലാത്ത ഒരു തവണ കണ്ടിരിക്കാവുന്ന ചിത്രം.

ഒരു കൊച്ചു എന്റർടൈനെർ

Movie review number :- 77
മോശമാക്കിയില്ല [ Love Action Drama - Review ] മോശമാക്കിയില്ല [ Love Action Drama - Review ] Reviewed by Mcorner on September 05, 2019 Rating: 5

No comments

Related Posts No. (ex: 9)

yes