Dedicated to all Womens [ Bigil - review ]
2019 ‧ Action / Sports Drama ‧ 2h 59m
Language :- Tamil
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ബിഗിൽ ഇന്ന് റിലീസ് ആയി. അറ്റ്ലീ വിജയ് വീണ്ടും ചേരുമ്പോൾ പ്രതീക്ഷ കൂടുതൽ തന്നെയാണ്. ട്രൈലെർ വന്നതിന് ശേഷമുള്ള ട്രോളുകൾ. മോശം അഭിപ്രായങ്ങൾ. ഇതിനെല്ലാമുള്ള മറുപടിയാണ് ബിഗിൽ.
ട്രൈലെറിൽ തന്നെ ചിത്രം എന്താണ് പറയാൻ പോകുന്നത് എന്ന് കാണിച്ചു തന്നിരുന്നു. അത്രയും ദൈർഖ്യമുള്ള ട്രൈലെർ ഇറക്കിയപ്പോൾ തന്നെ ഉറപ്പിക്കാം അറ്റ്ലിക്ക് ചിത്രത്തിന്റെ കണ്ടന്റിൽ എത്രത്തോളം വിശ്വാസമുണ്ടെന്ന്.
ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ് വിജയ് തന്നെയാണ്. വിജയ് അടുത്തിടെ ചെയ്തതിൽ ഏറ്റവും മികച്ച കഥാപാത്രമാണ് റായപ്പൻ. വേറെ ലെവൽ കഥാപാത്രം. വെട്രിമാരനേക്കാൾ ഇഷ്ട്ടപ്പെട്ടു. ആ കഥാപാത്രത്തിന് കൊടുത്ത സൗണ്ട് മോഡുലേഷൻ ഒക്കെ പക്ക. ബിഗിൽ മൈക്കിൾ കഥാപാത്രങ്ങളിലെ മാനറിസങ്ങളിലുള്ള മാറ്റം അടിപൊളി. ഇപ്പോഴത്തെയും പോലെ ഫൈറ്റ് ഡയലോഗ് ഡെലിവറി ഒക്കെ കിടിലം.
അറ്റ്ലീയുടെ വിഷൻ അടിപൊളിയായിരുന്നു. തിരക്കഥ കുറച്ചു കൂടെ നന്നാക്കാമായിരുന്നു. പറയാൻ ശ്രമിച്ച കാര്യം ക്ലിയർ ആയി പറഞ്ഞിട്ടുണ്ട്. തെരി പോലെയോ മെർസൽ പോലെയോ അല്ല ബിഗിൽ. ഫാൻസിന് സെലിബ്രേറ്റ് ചെയ്യാൻ ഒരുപാട് സീനുകൾ പ്രത്യേകം ക്രീയേറ്റ് ചെയ്തിട്ടില്ല അറ്റ്ലിയുടെ കാഴ്ചപ്പാടിൽ വിജയ്യുടെ സ്ക്രീൻ പ്രെസൻസിൽ അത് മാസ്സ് ആയതാണ്.
നയൻതാര. വേറെ ആര് ചെയ്താലും ഉറപ്പായിട്ടും ആ കഥാപാത്രം ഓവർ ആയിപ്പോകും. ആദ്യം ഒക്കെ എന്തോപോലെ തോന്നിയെങ്കിലും ചിത്രത്തിന്റെ ഒഴുക്കിന് അനുസരിച്ചു ആ കഥാപാത്രം മികച്ചതായി വന്നു. യോഗി ബാബു കോമഡി എല്ലാം നന്നായിട്ടുണ്ട്. വിവേക്, കതിർ കൊടുത്ത റോൾ നല്ലരീതിയിൽ ചെയ്തിട്ടുണ്ട്. പിന്നെ സിങ്കപ്പെൺകൾ. ചിത്രത്തിന് വേണ്ടി ഒരുപാട് കഷ്ട്ടപ്പെട്ടിട്ടുണ്ട്. ചിത്രം കാണുമ്പോൾ അത് മനസിലാകും. റെബയുടെ കഥാപാത്രം രോമാഞ്ചമായിരുന്നു.
രമണഗിരിവാസൻ ഡയലോഗ് ഒക്കെ ഒരു രക്ഷയും ഇല്ലാ. റൂബൻ എഡിറ്റിംഗ് നന്നായിരുന്നു ആദ്യ പകുതിയിൽ ട്രിം ചെയ്യാവുന്ന സീനുകൾ ഉണ്ടായിരുന്നു. വിഷ്ണു ഛായാഗ്രഹണം വീണ്ടും ഞെട്ടിച്ചു. സോങ്സ് അടക്കം അടിപൊളി വിഷ്വൽ. പിന്നെയുള്ള അപാകത VFX ആണ്. അത് നൈറ്റ് മാച്ചിൽ ആണ് ഒരു പന്തികേട് തോന്നിയത്. VFX കുറച്ചു കൂടി നന്നാക്കാമായിരുന്നു. സോങ്സ് എല്ലാം നന്നായപ്പോൾ പശ്ചാത്തല സംഗീതം A R റഹ്മാൻ നശിപ്പിച്ചു. പശ്ചാത്തല സംഗീതം നന്നാക്കിയിരുന്നേൽ ചില സീനുകൾ കുറച്ചുകൂടി മികച്ചതായി മാറുമായിരുന്നു. ആർട്ട് ഡയറക്ടർ മുത്തുരാജാണ് മറ്റൊരു പ്ലസ് പോയിന്റ്. കൂടുതൽ സീനുകൾ സെറ്റ് ഇട്ടാണ് എടുത്തിരിക്കുന്നത് എന്നാൽ അത് സെറ്റ് ആണെന്ന് തോന്നുകയില്ല ഇന്റർവ്യൂ കാണുമ്പോളാണ് അതൊക്കെ സെറ്റ് ആണെന്ന് മനസിലാകുന്നത്. വിവേകിന്റെ ലിറിക്സ് അടിപൊളി.
ശരാശരിയിൽ നിൽക്കുന്ന ആദ്യ പകുതിയും. മികച്ച രണ്ടാം പകുതിയും. ആദ്യ പകുതിയിൽ നയൻതാര വിജയ് സീൻസ് കല്ലുകടി ആയപ്പോൾ ഫൈറ്റ് സീനുകൾ പിന്നെ അച്ഛൻ മകൻ രംഗങ്ങൾ മികച്ചു നിന്നു. അറ്റ്ലീ റൊമാൻസ് നല്ല രീതിയിൽ അവതരിപ്പിക്കുന്ന ഒരു ഡയറക്ടർ ആണ്. എന്നാൽ ബിഗിൽ ആദ്യപകുതിയിൽ റൊമാൻസ് സീനുകൾ അത്ര വെടിപ്പായില്ല. നല്ല ഇന്റെൻസായിട്ടുള്ള റായപ്പൻ മൈക്കിൾ ഇമോഷണൽ സീനുകൾ. നല്ലൊരു ഇന്റർവെൽ പഞ്ച്.
രണ്ടാം പകുതി വേറൊരു രീതിയിൽ ആണ്. പ്രെഡിക്റ്റബിൾ സ്റ്റോറിയാണ് ക്ലിഷേയുണ്ട് എങ്കിലും പ്രേക്ഷകനെ ബോറടിപ്പിക്കാതെ ചിത്രം അവസാനിപ്പിക്കുന്നു. ഒരുപാട് നല്ല നിമിഷങ്ങൾ രണ്ടാം പകുതിയിലുണ്ട്. രണ്ടാം പകുതി തീരുന്നത് അറിയില്ല.
നല്ലൊരു പോസിറ്റീവ് ഫീൽ ആണ് ചിത്രം തീരുമ്പോൾ പ്രേക്ഷകന് സമ്മാനിക്കുന്നത്. തിയേറ്ററിൽ പോയി കാണാൻ ശ്രമിക്കുക.
Dedicated to all womens
Movie review number :- 87
Dedicated to all Womens [ Bigil - review ]
Reviewed by Mcorner
on
October 25, 2019
Rating:
Reviewed by Mcorner
on
October 25, 2019
Rating:




It was Awesome movie octavakil paranjal Verithanam ayirunnu
ReplyDeleteAwesome movie ....vera level ...blockbuster
ReplyDeleteAwesome movie ....vera level ...blockbuster
ReplyDeleteVerithanam. 🔥🔥🔥🔥🔥🔥
ReplyDelete