Ads

ഈ വർഷത്തെ മികച്ച 5 സിനിമകൾ


ഈ വർഷം ഞാൻ കണ്ടതിൽ മികച്ച 5 സിനിമകൾ. 

Joker

Todd Phillips സംവിധാനം ചെയ്തു Joaquin Phoenix പ്രധാന കഥാപാത്രത്തിൽ എത്തിയ ജോക്കർ ആണ് ഞാൻ ഈ വർഷം കണ്ടതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ. ഒരു കഥാപാത്രത്തിന്റെ വളർച്ച ഏറ്റവും മനോഹരമായി കാണിച്ചുതന്ന സിനിമ. സിനിമയുടെ ഓരോ ഘട്ടത്തിലും ആ കഥാപാത്രത്തിൽ എത്രത്തോളം മാറ്റം സംഭവിക്കുന്നുണ്ടെന്ന് Todd Phillips കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. Joaquin Phoenix ജോക്കർ ആയി നിറഞ്ഞാടുമ്പോൾ കണ്ടിരിക്കുന്ന പ്രേക്ഷകൻ സാക്ഷ്യംവഹിച്ചത് ഈ വർഷത്തെ ഏറ്റവും മികച്ച പ്രകടനമായിരുന്നു. ആർതർ എന്ന കഥാപാത്രം നേരിടുന്ന പ്രശ്നങ്ങൾ സമൂഹത്തിൽ അടിച്ചമർത്തപ്പെടുമ്പോൾ ഓരോ ഘട്ടത്തിലും ആ കഥാപാത്രത്തിൽ ഉണ്ടാകുന്നു ഭീകരത Joaquin Phoenix തന്റെ കണ്ണിലൂടെ കാണിച്ചുതരുന്നു. 


Jallikkattu 

ഈ. മ. യൗ സിംബോളിക് ആയി ഒരുപാട് കാര്യങ്ങൾ പ്രേക്ഷകന് മുന്നിലേക്ക് വെച്ച ഒരു സിനിമയാണ്. ജെല്ലിക്കെട്ടിൽ അത് അൽപം ഭീകരമായി കാണിക്കുന്നു. മനുഷ്യ പരിണാമം സംഭവിച്ച് സമകാലിക ചരിത്രവും കഴിഞ്ഞിട്ടും മനുഷ്യന്റെ ഉള്ളിലെ മൃഗീയത മാറുന്നില്ല. ചിത്രം കണ്ടു കഴിയുന്ന ഓരോ പ്രേക്ഷകനും മനസ്സിലാകും എന്തുകൊണ്ടാണ് അരിസ്റ്റോട്ടിൽ യുക്തിബോധമുള്ള മൃഗമെന്ന് മനുഷ്യനെ വിളിച്ചതെന്ന്. യുക്തി ബോധത്തോടെ ചിന്തിക്കാനുള്ള കഴിവുണ്ടായിട്ടും കിണറ്റിൽ വീണ പോത്തിനെ കൊല്ലാനുള്ള അവസരകിട്ടുമ്പോഴും മനുഷ്യന്റെ ഉള്ളിലെ മൃഗം വെളിയിൽ ചാടുന്നത് കാണാം. ഈ ഒരു സമയത്ത് തന്നെ മനുഷ്യനിലെ മത്സരബുദ്ധിയും കാണിക്കുന്നു. സെമി റിയലെസ്റ്റിക്കിൽ നിന്നും പൂർണ്ണമായും റിയലെസ്റ്റിക് തലം സ്വീകരിക്കുമ്പോൾ സിനിമ ജീവിതമായി കൂടുതൽ റിലേറ്റ് ചെയ്യുന്നു. പശ്ചാത്തല സംഗീതവും ഛായാഗ്രഹണവുമാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത ഇതുവരെ കാണാത്ത തരത്തിലൊന്ന്. ആദിമ മനുഷ്യനിൽ നിന്നും ഇതുവരെയായിട്ടും പല മാറ്റങ്ങളും നേട്ടങ്ങളും കൈവരിച്ചിട്ടും മനുഷ്യന് മൃഗത്തിൽ നിന്നും ഒരു മാറ്റവും സംഭവിച്ചിട്ടില്ല. അവസാനം കാലന്റെ വരവായി പോത്തിനെ കാണിക്കുന്നിടത് സിനിമയ്ക്ക് അവസാനം. സിനിമയെ മാത്രമല്ല അവരുടെ ജീവിതം കൂടെയാണ് ആ ഫ്രെയിം കാണിച്ചു തരുന്നത്. 


Parasite

Bong joon ho റേഞ്ച് എന്താണെന്ന് Memories of Murder, Okja കണ്ടാൽ മനസിലാക്കാം. ഞാൻ അല്പം വൈകിയാണ് Parasite കണ്ടത്. കണ്ടതിൽ വേറിട്ടൊരു അനുഭവമായിരുന്നു. ഒരു കുടുംബം. ഒരു ജോലി പോലും ഇല്ലാതെ വളരെ കഷ്ട്ടപ്പെട്ടു കഴിയുന്ന കുടുംബം. തുടക്കത്തിലെ സീനുകളിൽ മനസിലാക്കാം അവരുടെ ജീവിത അവസ്ഥ. മകനായ കി വൂ ന് ഒരു ജോലി കിട്ടുന്നു പിന്നീട് സംഭവിക്കുന്ന കാര്യങ്ങൾ. നിങ്ങൾ ഈ സിനിമ കണ്ടിട്ടില്ലെങ്കിൽ ഞാൻ പ്ലോട്ട് പറഞ്ഞാൽ ഒരു സിമ്പിൾ സ്റ്റോറി പോലെ തോന്നും. എന്നാൽ അതൊന്നുമല്ല. സ്ക്രീൻ പ്ലേ ഒക്കെ ഗംഭീരമാണ്. നല്ലൊരു ത്രില്ലെർ മൂഡ് ആണ് ചിത്രത്തിന്. പ്രഥമ ദൃഷ്ടിയിൽ കാര്യമായി കാര്യമായി ഒന്നും തോന്നുകില്ലെങ്കിലും ചിത്രം സംസാരിക്കുന്ന രാഷ്ട്രീയം അല്പം കാര്യമുള്ളതാണ്.


The Irishman 

മൊത്തത്തിൽ ഒരു ലെജൻഡറി ടച്ച്‌ ആണ് സിനിമയ്ക്ക്. ലെജൻഡറി ഡയറക്ടർ Martin Scorsese ന്റെ സിനിമ. സ്ഥിരം Martin Scorsese സിനിമകൾ പോലെ തന്നെ ഒരു മൂഡ് ആണ്. അഭിനയിച്ചിരിക്കുന്നതും ലെജൻഡറി ആക്ടെസ് ആണ്.  
  • ▶️Robert De Niro
  • ▶️Al Pacino 
  • ▶️Joe Pesci
I Heard You Paint Houses എന്ന ബുക്കിനെ ബേസ് ചെയ്താണ് സിനിമ എടുത്തിരിക്കുന്നത്. 

Frank Sheeran എന്ന പ്രധാന കഥാപാത്രത്തിന്റെ നറേഷനിലൂടെ കഥ തുടങ്ങുന്നു. മൂന്നര മണിക്കൂർ ആണ് ചിത്രത്തിന്റെ ദൈർഖ്യം. നിങ്ങൾ മൂന്നര മണിക്കൂർ ഈ ചിത്രത്തിന് വേണ്ടി മാറ്റി വെച്ചാൽ. നിങ്ങൾ കണ്ട മികച്ച സിനിമകളിൽ ഒന്നായി മാറും. 

106 ദിവസങ്ങൾ എടുത്താണ് ചിത്രം ഷൂട്ട്‌ ചെയ്തത്. The longest shooting schedule in martin scorsese career. 


Avengers: Endgame

Marvel ആരാധകർ ഒരിക്കലും മറക്കില്ല ഈ വർഷം. സകല ബോക്സ്‌ഓഫീസ് റെക്കോർഡ്കളും ബ്രേക്ക്‌ ചെയ്ത സിനിമ. എങ്ങനെ ഒരു Franchise ഉണ്ടാക്കി എടുക്കണം അതിന് എങ്ങനെ അവസാനിപ്പിക്കണം എന്ന് marvel കാണിച്ചു തന്നു. Infinity saga യ്ക്ക് ഒരു കിടിലൻ അവസാനം ആയിരുന്നു End game. മൂന്ന് phase ആയ Infinity Saga യെ ഒരു കുഞ്ഞിനെ വളർത്തി വലുതാക്കുന്നതുപോലെ ശ്രദ്ധിച്ചാണ് marvel ഉണ്ടാക്കിയെടുത്തത്. 

End game സത്യത്തിൽ Marvel ആരാധകർക്ക് ഒരു വികാരമാണ്. എപ്പോൾ കണ്ടാലും ഒരേ feel. എത്ര രോമാഞ്ചം സീനുകൾ ആണ്. Avengers assemble സീനൊക്കെ ഓർത്താൽ തന്നെ രോമാഞ്ചം ആണ്. Captain America, Iron Man കഥാപാത്രങ്ങൾ കൂടുതൽ important കൊടുത്തു. കണ്ണ് നനയിപ്പിച്ച സീനുകൾ. ജീവിതത്തിൽ ഒരിക്കലും മറക്കില്ല End Game FDFS.

2019 ഒരു കിടിലൻ വർഷം ആയിരുന്നു. ഒരുപാട് നല്ല സിനിമകൾ. ഇഷ്ട്ടപ്പെട്ട ഒരുപാട് സിനിമകളുണ്ട് എല്ലാത്തിനെയും കുറിച്ച് പറയാൻ ഇരുന്നാൽ ചിലപ്പോൾ ചിത് വിട്ടുപോകാൻ ചാൻസ് ഉണ്ട്. അതുകൊണ്ട് ആണ് ഇഷ്ട്ടപ്പെട്ട 5 സിനിമകളെക്കുറിച്ച് എഴുതിയത്. 

( ആദ്യം Decade ലെ ചെയ്യാൻ ഇരുന്നു. പിന്നെ year ലെ ചെയ്തു അതുകൊണ്ട് ഫോട്ടോ എഡിറ്റ്‌ ചെയ്തവന് ചെറിയ confusion വന്നതുകൊണ്ടാണ് പോസ്റ്ററിൽ അങ്ങനെ കിടക്കുന്നത് )

നിങ്ങൾ ഈ വർഷം കണ്ടതിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട സിനിമ ഏതെന്നു പറ്റുമെങ്കിൽ കമന്റ്‌ ഇട്ട് രേഖപ്പെടുത്തുക !

ഈ വർഷത്തെ മികച്ച 5 സിനിമകൾ ഈ വർഷത്തെ മികച്ച 5 സിനിമകൾ Reviewed by Mcorner on December 31, 2019 Rating: 5

2 comments

  1. It good info abut me... I'm only watch jellikett & parasite & end game... those film is such an amazing experience... loved it

    Joker & irishman i will See later sure....

    Good review brh 👌💚

    ReplyDelete

Related Posts No. (ex: 9)

yes