ലക്ഷണമൊത്ത ത്രില്ലെർ [ Anjaam Pathiraa - Review ]
Anjaam Pathiraa
Language :- Malayalam
ആദ്യ തന്നെ ഒരു കാര്യം പറയട്ടെ. സ്പോയ്ലർ ഞാൻ എവിടെയും കണ്ടില്ല. പക്ഷെ ഒരു പ്രശ്നം കിടക്കുന്നത് എവിടെയാണെന്ന് വെച്ചാൽ. ഞാൻ സിനിമ കണ്ട് കഴിഞ്ഞതിനു ശേഷമാണ് ഫുൾ കാസ്റ്റ് ആൻഡ് ക്രൂ നോക്കാറുള്ളത്. എപ്പോഴാണ് പണി കിട്ടുന്നത് എന്ന് പറയാൻ പറ്റില്ല. ചിലർ സിനിമ കാണുന്നതിന് മുൻപ് നോക്കും. അവരോട് എനിക്ക് പറയാനുള്ളത് ഈ സിനിമ കാണുന്നതിന് മുൻപ് കാസ്റ്റ് ആൻഡ് ക്രൂ മാക്സിമം നോക്കാതെ ഇരിക്കുക ഇല്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും. മാക്സിമം ഗ്രൂപ്പുകളിൽ വരുന്ന പോസ്റ്റുകളിലെ കമന്റ് ബോക്സുകളിൽ തലവെക്കാതെ നോക്കുക. പിന്നെ എത്രയും പെട്ടന്ന് തന്നെ സിനിമ കാണാൻ ശ്രമിക്കുക.
സിനിമയിലേക്ക് വന്നാൽ. ഞാൻ സിനിമയുടെ പ്ലോട്ട് പറയാൻ ഒട്ടും ഉദ്ദേശിക്കുന്നില്ല. ഏതെങ്കിലും രീതിയിൽ അത് സ്പോയ്ലർ ആയാലോ എന്നുള്ള ഭയം കൊണ്ടാണ്.
കാട്ടൂർക്കടവ് കഴിഞ്ഞ് ഇതുപോലെ ഒരു തിരിച്ചു വരവ് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. ഒരൊന്നൊന്നര ഐറ്റം ആയിപ്പോയി. ഇതുപോലെ വ്യത്യസ്തമായ സിനിമകൾ ചെയ്യുമ്പോഴാണ് ഒരു ഡയറക്ടറുടെ യഥാർത്ഥ റേഞ്ച് എന്താണെന്നു മനസിലാവുന്നത്. നല്ല രീതിയിൽ സ്റ്റഡി ചെയ്തു സിനിമ എടുത്തിട്ടുണ്ട്. ഓരോ നിമിഷവും നല്ല രീതിയിൽ എൻഗേജിങ് ആയി പോകുന്നുണ്ട്. നല്ല ക്വാളിറ്റി മേക്കിങ് കൂടി ആയപ്പോൾ മലയത്തിലെ മികച്ച ത്രില്ലെർ സിനിമകളിൽ ഒന്നായി മാറി. സ്ക്രീൻ പ്ലേ എല്ലാം കിടിലൻ ആയിരുന്നു. ഒരിക്കൽ പോലും സ്ലോ ആയിട്ടോ മടുപ്പോ തോന്നിയില്ല. നല്ല വൃത്തിയുള്ള എഴുത്ത്. അതും പഴുതുകൾ അടച്ചു.
ടെക്നിക്കൽ സൈഡ് നോക്കുമ്പോഴും ഒരു വിട്ടു വീഴ്ചയും ഇല്ല. ക്വാളിറ്റി മേക്കിങ് തന്നെയാണ് അവിടെയും കാണാൻ സാധിക്കുന്നത്. സുഷിൻ ശ്യാം എന്ന മ്യൂസിക് ഡയറക്ടർ വേറെ ലെവൽ ആൻ. എസ്രാ എന്ന സിനിമ കണ്ട് കഴിഞ്ഞതിനു ശേഷമാണ് സുഷിൻ ശ്യാം എന്ന പേര് ഞാൻ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. ചിത്രത്തിന്റെ സ്വഭാവത്തിന് അനുസരിച്ചു നല്ല കിടിലൻ മ്യൂസിക് തരുന്നതിൽ ഇപ്പൊ ഏറ്റവും മുന്നിൽ നിൽക്കുന്നത് സുഷിൻ ശ്യാം തന്നെയാണ്. ഈ സിനിമയിൽ ബാക്ക്ഗ്രൗണ്ട് മ്യൂസിക് എല്ലാം കിടിലൻ ആണ്. അതിൽ ഞെട്ടിപ്പിക്കുന്നപോലെ ചില ഐറ്റം ഉണ്ട്. മനോഹരമായ ഷൈജു ഖാലിദ് ഫ്രെമുകളിൽ നിന്നും പേടി പെടുത്തുന്ന ഫ്രെമുകളിലേക്കുള്ള മാറ്റം. നിഘൂടതക നിലർത്തുന്ന കാര്യത്തിൽ ഛായാഗ്രഹണവും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
ഒരു ഭാഗത്തും ഒരു മങ്ങൽ ഏൽക്കാതെ എല്ലാവരും നന്നായി അഭിനയിച്ചു. എല്ലാവർക്കും പെർഫോം ചെയ്യാനുള്ള സ്പേസ് സിനിമയിൽ ഉണ്ടായിരുന്നു. ചാക്കോച്ചന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് അൻവർ ഹുസൈൻ.
നല്ലപോലെ എൻഗേജിങ് ആയിട്ടുള്ള ആദ്യ പകുതിയും രണ്ടാം പകുതിയും. നല്ല ട്വിസ്റ്റ്. ഭീതിയുടെ മുൾമുനയിൽ നിർത്തുന്ന രംഗങ്ങൾ. മൊത്തത്തിൽ ഒരു കുറവ് പോലും പറയാനില്ലാത്ത ലക്ഷണമൊത്ത ക്രൈം ത്രില്ലെർ. തീർച്ചയായും തിയേറ്ററിൽ പോയി തന്നെ കാണാൻ ശ്രമിക്കുക. Must watch.
ലക്ഷണമൊത്ത ത്രില്ലെർ [ Anjaam Pathiraa - Review ]
Reviewed by Mcorner
on
January 10, 2020
Rating:
Reviewed by Mcorner
on
January 10, 2020
Rating:

No comments