Ads

മൊത്തത്തിൽ രജിനി ഷോ [ Darbar - Review ]

Darbar

2020 ‧ Action/Thriller ‧ 2h 39m

Language :- Tamil

AR മുരുഗദോസിലുള്ള പ്രതീക്ഷ നഷ്ട്ടപ്പെട്ടിട്ടു കുറെ ആയി. പിന്നെ രജിനി ഷോ കാണാൻ വേണ്ടി ടിക്കറ്റ് എടുത്തു. ആ ഒരു കാര്യത്തിൽ മാത്രം അല്പം സംതൃപ്തി കിട്ടി. 

ഒരു straight Forward ആയിട്ടുള്ള കഥ. അതും എന്റെ കുട്ടിക്കാലം മുതൽക്കേ കണ്ടുവരുന്ന സ്ഥിരം മാസ്സ് നമ്പർ. എല്ലാം predictable ആണ്. ഇത്രേം കാര്യങ്ങൾ നോക്കുമ്പോൾ ശരാശരി അനുഭവം ചിത്രം തരുന്നതിന്റെ പ്രധാന കാരണം രജിനി. 

ഈ പ്രായത്തിലും ഇതുപോലെ ഒക്കെ ചെയ്യുന്നതിൽ സമ്മതിക്കണം. ഫുൾ രജിനി ഷോ. പുള്ളിയുടെ സ്റ്റൈലിൽ ഉള്ള ഫൈറ്റ്, ചേഷ്ടകൾ, കോമഡി, ഡാൻസ്, ഡയലോഗ്സ് അങ്ങനെ ഒരു ഫുൾ രജിനിസം ആണ്.

നിവേദ തോമസ് ആണ് സിനിമയിൽ പിന്നെ ഏറ്റവും നന്നായി തോന്നിയത്. കൊള്ളാം നല്ല അഭിനയം. യോഗി ബാബു കോമഡി കുറച്ചൊള്ളു എങ്കിലും നന്നായിരുന്നു. നയൻ‌താരയുടെ കഥാപാത്രത്തിന്റെ ഒരു ആവശ്യവും ചിത്രത്തിൽ ഉണ്ടായിരുന്നില്ല എന്ന് തോന്നിപ്പോയി പലപ്പോഴും. ഏറ്റവും വലിയ തമാശ വില്ലൻ ആണ്. 16 വർഷം ആയി വില്ലനെ പിടിക്കാൻ ഇന്ത്യക്ക് വെളിയിലുള്ള പോലീസുകാർ നോക്കുന്നു. എന്നിട്ടും പിടിക്കാൻ പറ്റിയില്ല എന്നൊക്കെ പറഞ്ഞു ഒടുക്കത്തെ ബിൽഡപ് ഒക്കെ കൊടുത്തു. അവസാനം AR മുരുഗദോസ് സിനിമയിലെ ഏറ്റവും മോശം വില്ലനാക്കി കളഞ്ഞു. 

സന്തോഷ്‌ ശിവൻ ക്യാമറയിൽ ഒരുപാട് നല്ല ഫ്രെമുകൾ ഒന്നും കാണാൻ സാധിച്ചില്ല. ശ്രീകാർ പ്രസാദിന്റെ എഡിറ്റിൽ മോശം പറയാൻ ഉണ്ടാവാറില്ല. ആദ്യ പകുതി നല്ല സ്പീഡിൽ പോകുന്ന സ്ക്രീൻ പ്ലേ രണ്ടാം പകുതി ഡ്രാമ കടന്ന് വരുമ്പോൾ ആ ഒഴുക്ക് നഷ്ടപ്പെടുന്നു. മടുപ്പ് തോന്നിയത് കൊണ്ടാണോ എന്ന് അറിയില്ല ഇമോഷണൽ സീനുകൾ അത്രയ്ക്ക് എന്നിലേക്കു ഏറ്റില്ല. 

രജിനിയുടെ സ്ക്രീൻ പ്രെസൻസ് ഗംഭീരമായി തോന്നിയതിൽ ഒരു പങ്കു അനിരുദ്ധിന് കൊടുക്കണം. പാട്ടുകളേക്കാൾ മികച്ചു നിന്നത് BGM ആണ്. അതിൽ ആ റെയിൽ വേ ഫൈറ്റ് സീനിൽ ആ BGM മിക്സ്‌ ചെയ്തു ഇടുമ്പോൾ രോമാഞ്ചം വന്നു. റാം ലക്ഷ്മണൻ ഫൈറ്റ് ഒരു മാറ്റവും ഇല്ല. 

ഇത് കണ്ടു കഴിഞ്ഞപ്പോൾ ഒരു കാര്യം മാത്രമാണ് ഓർത്തത്. തുപ്പാക്കി 2 എന്ന് പറഞ്ഞു AR മുരുഗദോസ് ഇപ്പോഴൊന്നും വന്നേക്കല്ലേ എന്ന്. ഓരോ പടം കഴിയുമ്പോൾ ആ പേരിലുള്ള പ്രതീക്ഷ കുറഞ്ഞു വരുന്നു. 
മൊത്തത്തിൽ രജിനി ഷോ [ Darbar - Review ] മൊത്തത്തിൽ രജിനി ഷോ [ Darbar - Review ] Reviewed by Mcorner on January 09, 2020 Rating: 5

No comments

Related Posts No. (ex: 9)

yes