ഒരൊന്നൊന്നര ഐറ്റം മിസ്സ് ആക്കല്ലേ [ Don't F**k With Cats: Hunting an Internet Killer - Review ]
📺 Title: Don't F**k with Cats: Hunting an Internet Killer
🎭 TV Mini-Series | Documentary, Crime, Mystery
🌐 Language : English
2020ൽ ആദ്യം കണ്ട സീരീസ്. ആ കാര്യത്തിലും നല്ലൊരു തുടക്കം. ഒരു മിനി ഡോക്യുമെന്ററി സീരീസ്. മൂന്ന് എപ്പിസോഡുകൾ. ഒരു മണിക്കൂർ ദൈർഖ്യം. ഒരു ചെറിയ തീപ്പൊരിയിൽ നിന്നും തുടങ്ങി ഒരു വലിയ ഒരു ആളിക്കത്തലിൽ അവസാനിക്കുന്നു. ഒട്ടും പ്രതീക്ഷിച്ചില്ല.
ഒരു പൂച്ചയെ കൊല്ലുന്ന വീഡിയോയിൽ നിന്നാണ് എല്ലാത്തിന്റെയും തുടക്കം. ആ ഒരു കാര്യത്തിൽ തുടങ്ങി അപ്രതീക്ഷിതമായി മറ്റു പല കാര്യങ്ങൾക്കാണ് പിന്നെ കണ്ടിരിക്കുന്നവർ സാക്ഷ്യം വഹിക്കുന്നത്. കൂടുതൽ പറഞ്ഞു സ്പോയ്ലർ ആകുന്നില്ല.
നിങ്ങൾ ഒരു സീരിസ് കാണുന്ന ആളല്ലെങ്കിലും ഇതൊന്ന് കണ്ടു നോക്കുക. മൂന്ന് എപ്പിസോഡ് ഒറ്റ ഇരിപ്പിന് കണ്ടു തീർക്കാം. ഡോക്യുമെന്ററി എന്ന് പറഞ്ഞത് കൊണ്ട് ഇത് കാണാതെ ഇരിക്കരുത്. തുടക്കം മുതൽ നല്ല രീതിയിൽ എൻഗേജ് ആയിട്ടാണ് പോകുന്നത്. ഓരോ എപ്പിസോഡ് അവസാനിക്കുമ്പോഴും എന്തെങ്കിലും ഒന്ന് അടുത്ത എപ്പിസോഡ് ഉടനെ കാണാനായി ഇട്ടു തരും. അതുകൊണ്ട് നിങ്ങൾ ഉറപ്പായും ഒറ്റ ഇരിപ്പിന് കണ്ടു തീർക്കും.
ഒന്നിനൊന്ന് മികച്ചത് എന്ന രീതിയിലാണ് ഓരോ എപ്പിസോഡും പോകുന്നത്. അവസാന എപ്പിസോഡ് എൻഡിങ് കിടിലൻ ആണ്. അതുകൊണ്ട് മിസ്സ് ആക്കാതെ കണ്ടു നോക്കുക. മറ്റു ഡോക്യൂമെന്ററികൾ കാണുമ്പോൾ ഇടയ്ക്ക് ഒരു മടുപ്പ് നിങ്ങൾക്ക് തോന്നിയേക്കാം എന്ന് കരുതി ഇത് മിസ്സ് ചെയ്യരുത്.
Download link :Click here ( Telegram link )
Download link :Click here ( Telegram link )
ഒരൊന്നൊന്നര ഐറ്റം മിസ്സ് ആക്കല്ലേ [ Don't F**k With Cats: Hunting an Internet Killer - Review ]
Reviewed by Mcorner
on
January 07, 2020
Rating:
Reviewed by Mcorner
on
January 07, 2020
Rating:

No comments