Ads

പ്രണയത്തെ ഇങ്ങനെയും പോർട്രേറ്റ് ചെയ്യാം [ Aamis - Review ]


Aamis ( Ravening )

2019 ‧ Drama / Romantic ‧ 1h 48m
Language :- Assamese

Dia ഒരുപാട് നല്ല അഭിപ്രായം കേട്ടിട്ട് കണ്ടു. വൻ നിരാശയാണ് സിനിമ കണ്ട് കഴിഞ്ഞപ്പോൾ ഉണ്ടായത്. അതുപോലെ തന്നെ ഒരുപാട് നല്ല അഭിപ്രായം കേട്ടാണ് Aamis കാണാൻ ഇരുന്നത്. ഇതുവരെ കാണാത്ത രീതിയിലുള്ള സിനിമ അനുഭവമായിരുന്നു Aamis. അങ്ങനെ Dia കണ്ട ക്ഷീണം മാറിക്കിട്ടി.

കല്യാണം കഴിഞ്ഞു ഒരു കുട്ടിയുള്ള മദ്ധ്യവയസ്ക നിർമലിയുടെയും phd വിദ്യാർത്ഥിയുടെയും പ്രണയമാണ് സിനിമ സംസാരിക്കുന്നത്. ആ പ്രണയം ഇത് വരെ പരിചയമില്ലാത്ത രീതിയിലാണ് അവതരിപ്പിക്കുന്നത്.



ഭക്ഷണമാണ് സിനിമയിലെ പ്രധാന ഘടകം. ഇരുവരുടെയും ബദ്ധത്തിന്റെ വളർച്ചയുടെ കാരണവും ഭക്ഷണം തന്നെയാണ്. ആ ബന്ധം വല്ലാത്തൊരു അവസ്ഥയിൽ എത്തുന്നു.
അവിഹിതം ആണെങ്കിലും ലൈംഗിക ചുവയില്ലാതെ അവതരിപ്പിക്കുന്നു. ഇടയ്ക്ക് തോന്നും അതുപോലെ എന്തെങ്കിലും സംഭവിക്കുമോ എന്ന്. എന്നാൽ അങ്ങനെ ഒന്നില്ലാതെ തന്നെ അവരുടെ പ്രണയം മനോഹരമായി കാണിക്കുന്നു.



ഒരു പോയിന്റിൽ സിനിമയിൽ വല്ലൊത്തൊരു വഴിത്തിരിവുണ്ടാവുന്നു. അതിന് ശേഷം സിനിമ വല്ലാത്തൊരു ഡിസ്റ്റർബ് ഫീൽ തരും. പ്രണയത്തെ ഇങ്ങനെയും പോർട്രേറ്റ് ചെയ്യാമെന്ന് സംവിധായകൻ കാണിച്ചു തരുന്നു.
 


എൻഡിങ് സീൻ കണ്ടിരിക്കുന്ന പ്രേക്ഷകനെ ഒരു വല്ലാത്ത അവസ്ഥയിൽ ആക്കുന്നു. എല്ലാവർക്കും ഇഷ്ടപ്പെടുമോ എന്ന് അറിയില്ല. എല്ലാത്തരം സിനിമകളും ഇഷ്ട്ടപ്പെടുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ തീർച്ചയായും Aamis കണ്ടു നോക്കുക. ഇതുവരെ കാണാത്ത രീതിയിലുള്ള കഥ പറച്ചിലും അവതരണവും തീർച്ചയായും വ്യത്യസ്തമായൊരു അനുഭവമായിരിക്കും. 
പ്രണയത്തെ ഇങ്ങനെയും പോർട്രേറ്റ് ചെയ്യാം [ Aamis - Review ] പ്രണയത്തെ ഇങ്ങനെയും പോർട്രേറ്റ് ചെയ്യാം [ Aamis - Review ] Reviewed by Mcorner on March 22, 2020 Rating: 5

No comments

Related Posts No. (ex: 9)

yes