തലയിൽ കൈവെച്ചിരുന്നു പോയി [ Eye In The Sky - Review ]
Eye In The Sky
2015 ‧ War/Thriller ‧ 1h 43m
Language :- English
War സിനിമകൾ എപ്പോഴും നമ്മളെ ത്രില്ലടിപ്പിക്കുന്ന കാര്യത്തിൽ മുൻപന്തിയിൽ ഉണ്ടാകും. എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം. ഒരു നിമിഷത്തിന് അപ്പുറം എന്ത് വേണമെങ്കിലും സംഭവിക്കാം എന്ന രീതിയിലാണ് eye in the sky എന്ന സിനിമയുടെ പോക്ക്.
കെനിയയിൽ നൈരോബി എന്ന സ്ഥലത്ത് ഒരു വീട്ടിൽ 5 തീവ്രവാദികൾ കണ്ടു മുട്ടുന്നു. അവര് ഒരു ആക്രമണത്തിന് തയ്യാറെടുക്കുകയാണ്. എന്നാൽ ഇതെല്ലാം അമേരിക്കൻ ആർമിയുടെ സഹായത്തോടെ ബ്രിട്ടീഷ് ആർമി വീക്ഷിച്ചുകൊണ്ട് ഇരിക്കുകയാണ്.
ഒരു മാർക്കറ്റ് പോലെ ഉള്ളിടത്താണ് ഈ തീവ്രവാദികൾ ഉള്ള വീട്. ഈ വീട്ടിലേക്ക് ഡ്രോൺ വഴി മിസൈൽ ലോഞ്ച് ചെയ്യാൻ തയ്യാറാകുന്നു. പക്ഷെ ഈ ഓപ്പറേഷൻ നടക്കുന്നതിന്റെ ഡിസ്ട്രാക്ഷൻ ഏരിയയിൽ ബ്രെഡ് വിൽക്കാൻ വരുന്ന ഒരു കൊച്ചു കുട്ടിയും പെടുന്നു. തുടർന്ന് ആ ഓപ്പറേഷൻ എങ്ങനെ പൂർത്തീകരിച്ചു എന്നതാണ് സിനിമ.
കൂടുതൽ പറയാൻ നിന്നാൽ ക്ലൈമാക്സ് സീനുകൾ തരുന്ന ഫീൽ നഷ്ട്ടമാകും. അതുകൊണ്ട് കണ്ടു വിലയിരുത്തുക.
ഇതുപോലെ ഒരു അവസ്ഥ വരുമ്പോൾ അവർ നേരിടുന്ന മാനസിക സങ്കർഷങ്ങൾ എല്ലാം വ്യക്തമായി കാണിച്ചു തരുന്നു. എടുക്കുന്ന ഒരു ചെറിയ തീരുമാനം ആയാൽ പോലും അത് എത്രത്തോളം വിലപ്പെട്ടതാണെന്ന് കാണിച്ചു തരുന്നു.
എല്ലാവരുടെയും നല്ല പെർഫോമൻസ്. ഒരു നല്ല മേക്കിങ് ക്വാളിറ്റി എല്ലാം കൊണ്ടും നല്ലൊരു ത്രില്ലെർ. ക്ലൈമാക്സിനോട് അടുക്കുമ്പോൾ ശ്വാസം അടക്കിപ്പിടിച്ചിരുന്നു കണ്ടു പോകും. അവർ എന്ത് തീരുമാനമാണ് എടുക്കാൻ പോകുന്നത് എന്ന് ഓർത്ത് ടെൻഷൻ അടിച്ചിരുന്നു കണ്ടുപോകും. ഒരു നല്ല ത്രില്ലെർ തീർച്ചയായും കണ്ടു നോക്കുക.
Download Link :-Click here [ Telegram ]
Download Link :-Click here [ Telegram ]
തലയിൽ കൈവെച്ചിരുന്നു പോയി [ Eye In The Sky - Review ]
Reviewed by Mcorner
on
March 31, 2020
Rating:
Reviewed by Mcorner
on
March 31, 2020
Rating:

No comments