സിനിമ കാണാൻ റൈറ്റേഴ്സിന്റെ പേരുകൾ തന്നെ ധാരാളം [ Haunt - Review ]
2019 ‧ Horror/Thriller ‧ 1h 32m
Language :- English
Slasher genreയിൽ സിനിമകൾ കണ്ടിട്ട് കുറേ ആയി. The Texas Chainsaw Massacre ഇഷ്ട്ടപ്പെട്ട slasher സിനിമകളിൽ ഒന്നാണ് കാണാത്തവർ ഒന്ന് കണ്ടു നോക്കുക.
Ok. Haunt സിനിമയിലേക്ക് വരാം...
ഹാർപ്പർ തന്റെ കാമുകൻ ആയ സാം ആയി പിരിയുന്നു. അന്നൊരു halloween day ആണ്. Halloween celebrate ചെയ്യാനായി സുഹൃത്തുക്കൾ ഒത്തു പുറത്ത് പോകുന്നു. അവിടെ പബ്ബിൽ ഒക്കെ പോയി അടച്ചു പൊളിക്കുന്നു.
അവരുടെ നല്ല നേരം കൊണ്ടാണെന്നു തോനുന്നു പരുപാടി ഒന്ന് കൊഴുപ്പിക്കാൻ വേണ്ടി ഒരു Haunted house തേടി ഇറങ്ങുന്നു. അന്നേരം തൊട്ട് ഹാർപ്പറിന് എന്തൊക്കെയോ അപാകതകൾ തോന്നുന്നു. Haunted house ൽ കേറിയ ശേഷം പിന്നെ നടക്കുന്നത് അവർ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ആണ്. എവിടെ നിന്ന് അവർ എങ്ങനെ രക്ഷപ്പെടുന്നു എന്നതാണ് സിനിമ.
ഒരു പുതുമയുള്ള slasher film പ്രതീക്ഷിച്ചു ആരും ഈ സിനിമയെ സമീപിക്കേണ്ട. ഇതുനു മുൻപ് കണ്ടിട്ടുള്ള സിനിമകൾ പോലെ തന്നെയാണ് എങ്കിലും തീർച്ചയായും കണ്ടുനോക്കാവുന്ന ഒന്നാണ് Haunt.
പുതിയതായി എന്തൊക്കെയോ ചെയ്യാനായി ശ്രമിച്ചിട്ടുള്ളതായി കാണാം. ഹാർപ്പറിന് ഒരു ബാക്ക് സ്റ്റോറി കൊണ്ടു വന്ന് അതിൽ ഒരു ഇമോഷൻ ക്രിയേറ്റ് ചെയ്തു അതിനെ മുൻ നിർത്തി ഒരടിപൊളി എൻഡിങ്ങും സിനിമയ്ക്ക് കൊടുത്തു.
അത്യാവശ്യം പേടിക്കാൻ ഉള്ളതൊക്കെ സിനിമയിൽ ഉണ്ട്. അതുപോലെ ഞാൻ കണ്ട മറ്റു slasher സിനിമകൾ ആയി നോക്കുമ്പോൾ violence അല്പം മയമുണ്ട്. നല്ല രീതിയിൽ ത്രില്ല് അടിപ്പിക്കുന്നുണ്ട്. താല്പര്യം ഉള്ളവർ കണ്ടു നോക്കുക
Download Link :- Click here [ Telegram ]
സിനിമ കാണാൻ റൈറ്റേഴ്സിന്റെ പേരുകൾ തന്നെ ധാരാളം [ Haunt - Review ]
Reviewed by Mcorner
on
April 06, 2020
Rating:
Reviewed by Mcorner
on
April 06, 2020
Rating:

No comments