100 ശതമാനം നീതിപുലർത്തിയ റീമേക് [ 7 Kogustaki Mucize - Review ]
🎬 7 Kogustaki Mucize
⏳️ 2019 ‧ Drama ‧ 2h 12m
🌐 Language :- Turkish
✍️ ഇഷ്ട്ടപ്പെട്ട കൊറിയൻ സിനിമ ഏതെന്നു ചോദിച്ചാൽ ആദ്യം നാവിൽ വരുന്നത് Miracle in cell no. 7 എന്നായിരിക്കും. ഒരുപാട് ഇഷ്ട്ടപ്പെട്ട ഒരു സിനിമയാണ്. കണ്ണ് നനയാതെ ആ സിനിമ കണ്ട് തീർക്കാൻ സാധിക്കില്ല. അതിന്റെ റീമേക് ഉണ്ട് കിടിലൻ ആണ് എന്ന് ചേട്ടൻ പറഞ്ഞപ്പോൾ വിശ്വസിച്ചില്ല. കാരണം അതിലും മികച്ചതായി ചെയ്യാൻ മറ്റാർക്കും കഴിയില്ല എന്ന തോന്നൽ ഉള്ളതുകൊണ്ട്. എന്നാൽ എന്റെ വിശ്വാസം തെറ്റായിരുന്നു. ഒറിജിനലിനോട് പൂർണമായും നീതിപുലർത്തിയ റീമേക്. ചില രംഗങ്ങൾ ഒറിജിനലിനേക്കാൾ മികച്ചതായി തോന്നി.
💢 കഥയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എന്ത് കൊണ്ട് ഈ സിനിമ കൂടുതൽ ഇഷ്ട്ടമായി എന്ന് ചോദിച്ചാൽ കണ്ടിരിക്കുന്ന പ്രേക്ഷകൻ ആഗ്രഹിച്ചു പോകുന്ന ഒരു അവസാനമാണ് ചിത്രത്തിന് കൊടുത്തിരിക്കുന്നത്. പ്ലോട്ടിനെ കുറച്ചുകൂടി ബലപ്പെടുത്താനും ഇമോഷണലി കഥാപാത്രങ്ങളോട് കൂടുതൽ അടുക്കുന്നതിനുമായി കൊണ്ടു വന്ന സബ് പ്ലോട്ടും മികച്ചതായിരുന്നു.
💢 ടർക്കിഷ് സിനിമകളുടെ പ്രത്യേകതയാണ് മനോഹരമായ ലൊക്കേഷനുകൾ. അതുകൊണ്ട് തന്നെ മറ്റു ടർക്കിഷ് സിനിമകളിൽ ഉള്ളതുപോലെതന്നെ ഛായാഗ്രഹണവും വെക്കുന്ന ഓരോ ഫ്രെമുകളും മികവുറ്റതാണ്. ഇമോഷണൽ രംഗങ്ങൾ കൂടുതൽ ഇന്റെൻസ് ആക്കുന്ന കാര്യത്തിൽ പശ്ചാത്തല സംഗീതത്തിനു വലിയൊരു പങ്കുണ്ട്.
💢 അഭിനയത്തിന്റെ കാര്യം എടുത്തു പറയേണ്ട ആവശ്യമില്ല. അച്ഛൻ കഥാപാത്രം ഓവർ ആക്കും എന്നാണ് കരുതിയത്. Aras Bulut Iynemli എന്ന ആക്ടർ ആണ് അച്ഛനായി വരുന്നത്. പുള്ളി കിടുക്കി. പിന്നെ ആ കുട്ടിയുടെ കഥാപാത്രം ചെയ്ത Nisa Sofiya Aksongur നന്നായി ചെയ്തു.
💢 തീർച്ചയായും കണ്ടുനോക്കു നിങ്ങൾക്ക് ഇഷ്ടപ്പെടും. Miracle in cell no. 7 കണ്ടവർ 7 Kogustaki Mucize കൂടി കാണാൻ നോക്കുക.
Download link :- Click here [ Telegram ]
100 ശതമാനം നീതിപുലർത്തിയ റീമേക് [ 7 Kogustaki Mucize - Review ]
Reviewed by Mcorner
on
May 30, 2020
Rating:
Reviewed by Mcorner
on
May 30, 2020
Rating:


No comments