മികച്ച രണ്ടാം ഭാഗം [ phobia 2 - Review ]
🎬 Phobia 2
⏳️ 2009 ‧ Horror ‧ 2h 5m
🌐 Language :- Thai
✍️ നിങ്ങൾക്ക് horror സിനിമ കാണാൻ താല്പര്യം ഉണ്ടെങ്കിൽ phobia 2 ഒന്ന് കണ്ട് നോക്കാവുന്നതാണ്. ഇതൊരു Anthology ആണ്. വ്യത്യസ്തമായ 5 കഥകൾ.
💢 തന്റെ മകൻ ഒരു തെറ്റ് ചെയ്തു അത് പുറത്ത് അറിയാതെ ഇരിക്കാൻ മകനെ ഒരു ബുദ്ധമഠത്തിൽ കൊണ്ട് ചേർക്കുന്ന. അവിടെ അവൻ ചെന്നതിന് ശേഷം പല അമാനുഷിക കാര്യങ്ങൾ നടക്കുന്നു. ഇതാണ് ആദ്യത്തെ കഥ.
💢 ഒരു പയ്യൻ ആക്‌സിഡന്റ് ആകുന്നു. കാലിന് സർജറി കഴിഞ്ഞു ഒരു ചെറിയ വാർഡിലേക് മാറ്റുന്നു. അടുത്ത ബെഡിൽ ഒരു പ്രായമായ ആളുണ്ട്. വേറെ ആരും തന്നെ അവിടെയില്ല. കുറച്ചു ആളുകൾ അവിടെ വരുന്നു ഡോക്ടർ അവരോട് പറയുന്നു മസ്തിഷ്ക മരണം സംഭവിച്ചു കഴിഞ്ഞു കൃതൃമ ശ്വാസം കൊടുത്തിട്ടുള്ളതുകൊണ്ട് ജീവനുണ്ടെന്ന് പറയാം. ഫാമിലിയുടെ തീരുമാനം പോലെ ഇയാളെ ഇങ്ങനെ കിടത്താം. അവർ ആവശ്യപ്പെടുന്നു ഒരു രാത്രി കൂടെ ജീവൻ പിടിച്ചു നിർത്തണമെന്ന്. ആ രാത്രി ആ വാർഡിൽ നടക്കുന്ന കാര്യങ്ങൾ. ആ വാർഡിൽ കിടക്കുന്ന പയ്യൻ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ എന്തൊക്കെയാണെന്നാണ് രണ്ടാമത്തെ കഥ കാണിച്ചു തരുന്നത്.
💢 ഒരാണും പെണ്ണും റോഡിൽ നിന്ന് ലിഫ്റ്റ് ചോദിച്ചോണ്ടിരിക്കുന്നു. ഒരു വണ്ടിയും നിർത്തുന്നില്ല. പൈസ കാണിച്ചു ലിഫ്റ്റ് ചോദിച്ചപ്പോൾ ഒരു ചെറിയ കണ്ടെയ്‌നർ വണ്ടി നിർത്തി കൊടുക്കുന്നു. കുറച്ചു ചെന്ന് കഴിയുമ്പോൾ ആ കണ്ടെയ്‌നറിന് അകത്ത് നിന്ന് എന്തൊക്കെയോ ശബ്‌ദങ്ങൾ കേൾക്കുന്നു. അതിനുള്ളിൽ ഉള്ളത് ഞെട്ടിക്കുന്ന കാര്യങ്ങൾ ആയിരുന്നു.
💢 Used car വിൽക്കുന്നു ഒരു ഷോറൂം നടത്തുന്ന സ്ത്രി. അതും ആക്‌സിഡന്റ് ആയി നല്ല കേടുപാടുകൾ ഉള്ള വണ്ടികൾ എടുത്ത് റിപ്പേർ ചെയ്തു നല്ല ലാഭത്തിനു കൊടുക്കൽ ആണ് പണി. വേറൊരു സ്ത്രീ കാറുമായി വന്നിട്ട് പറയുന്നു " നീ ഈ വണ്ടി ഇതുവരെ ആക്‌സിഡന്റ് ആയിട്ടില്ല എന്ന് പറഞ്ഞതാണ് തന്നത്. കള്ളി. എന്റെ മകൻ മരിക്കേണ്ടതായിരുന്നു നിന്റെ ഈ കാറ് കാരണം. നീ തന്നെ ഇത് എടുത്തോ " എന്ന് പറഞ്ഞു താക്കോൽ വലിച്ചെറിഞ്ഞു പോകുന്നു. അന്ന് രാത്രി ആ ഷോ റൂമിൽ അരങ്ങേറുന്ന സംഭവങ്ങൾ എന്തൊക്കെയാണ്.
💢 ഒരു സിനിമ ഷൂട്ടിങ് നടക്കുന്ന വീട് എവിടെ പ്രേതമായി അഭിനയിക്കുന്ന പെണ്ണിന് വയ്യാതെ ആകുന്നു. ആ പെണ്ണിനെ ഹോസ്പിറ്റലിൽ എത്തിക്കുന്നു. ശേഷം ആ ഷൂട്ടിങ് ലൊക്കേഷനിൽ സംഭവിച്ച കാര്യങ്ങൾ. അല്പം തമാശ രൂപേണ അവതരിപ്പിക്കുന്നു.
💢 പ്ലോട്ട് മാത്രം പറയുന്നു anthology ആയതുകൊണ്ട് കൂടുതൽ വിശദീകരിക്കാൻ നിന്നാൽ സ്പോയ്ലർ കേറി വരാൻ ചാൻസ് ഉണ്ട്. അവസാനത്തെ കഥയാണ് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് . പിന്നെ രണ്ടാമത്തെ കഥയും അതിന്റെ കോൺസെപ്റ്റും അവതരണവും ഇഷ്ട്ടപ്പെട്ടു. ശബ്ദത്തിനാണ് പ്രാധാന്യം കൊടുത്തിട്ടുള്ളത്. അതുകൊണ്ട് തന്നെ നല്ല സൗണ്ടിൽ കാണാൻ ശ്രമിക്കുക.
Download link :- Click here [ Telegram ]
മികച്ച രണ്ടാം ഭാഗം [ phobia 2 - Review ]
Reviewed by Mcorner
on
June 03, 2020
Rating:
Reviewed by Mcorner
on
June 03, 2020
Rating:

No comments