Ads

പ്രതികാരം [ 7 Days - Review ]


🎬 7 Days

⏳️ 2010 ‧ Thriller / Drama ‧ 1h 55m

🌐 Language :- Canadian

✍️ പ്രതികാരത്തിന്റെ കഥ. തന്റെ മകളെ മൃഗീയമായി റേപ്പ് ചെയ്തു കൊന്നവനെ നിയമത്തിനു വിട്ടുകൊടുക്കാതെ ആ അച്ഛൻ നടപ്പിലാക്കിയ വിധി.



💢ബ്രൂണോ ഒരു സെർജെൻ ആണ്. രാവിലെ സ്കൂളിൽ പോയ തന്റെ മകൾ തിരിച്ചു വീട്ടിൽ എത്തിയിട്ടില്ല. പോലീസിൽ അറിയിക്കുന്നു. അടയാളങ്ങൾ വെച്ച് കുട്ടിയെ കണ്ടെത്തുന്നു. ശവമായി. 8 വയസ് മാത്രം പ്രായമുള്ള തന്റെ മകളെ മൃഗീയമായി റേപ്പ് ചെയ്തു കൊന്നിരുന്നു. കൊന്നയാളെ പോലീസ് കണ്ടുപിടിക്കുന്നു. ചിരിച്ചു സന്തോഷത്തോടെയാണ് അയാൾ പോലീസിന്റെ കൂടെ പോകുന്നത്. എന്നാൽ ഇതൊന്നും കണ്ടുനിൽക്കാൻ ആ അച്ഛന് കഴിയില്ലായിരുന്നു. ശേഷം എന്ത് സംഭവിച്ചു എന്ന് കണ്ടറിയുക.



💢 സിനിമ നല്ല സ്ലോ ആണ്. ഡയലോഗുകൾ കുറവാണ്. എങ്കിലും ബോറടിക്കാതെ കണ്ടിരിക്കാം. Light hearted ആയിട്ടുള്ള ആളുകൾ ഈ സിനിമ ഒഴിവാക്കുക. കണ്ടിരിക്കാൻ അല്പം ബുദ്ധിമുട്ടാണ്. Nudity ഉണ്ട്. ഹീറോ വില്ലൻ രണ്ടുപേരുടെയും കിടിലൻ പെർഫോമൻസ് കാണാം.



💢 അച്ഛൻ മകൾ ബദ്ധത്തിന്റെ തീവ്രത കാണിക്കാൻ  വേണ്ടി സീനുകൾ ഒന്നും ക്രിയേറ്റ് ചെയ്യേണ്ട ആവശ്യമില്ല. ആ അച്ഛനിൽ നിന്നും മനസിലാക്കി എടുക്കാവുന്നതാണ്. ചില സീൻ കണ്ണടച്ചു ഇരുന്നു. കീറി മുറിക്കുന്നതൊക്കെ കാണാൻ അല്പം ബുദ്ധിമുട്ടാണ്.

💢 താല്പര്യം ഉള്ളവർ കണ്ടു നോക്കുക.

Download link :- Click here [ Telegram ]
പ്രതികാരം [ 7 Days - Review ] പ്രതികാരം [ 7 Days - Review ] Reviewed by Mcorner on June 10, 2020 Rating: 5

No comments

Related Posts No. (ex: 9)

yes