അടി പൊരിഞ്ഞ അടി [ Mayhem - Review ]
🎬 Mayhem
⏳️ 2017 ‧ Action ‧ 1h 26m
🌐 Language :- English
✍️ പൊതുവെ ഞാൻ അതികം കാണാത്ത ഒരു വിഭാഗം ആണ് ഹോളിവുഡ് ആക്ഷൻ സിനിമകൾ. എന്തോ അതിനോട് മാത്രം ഒരു താല്പര്യം ഇല്ലാ. ഒരു ചേഞ്ച്‌ന് വേണ്ടിയാണ് Mayhem കണ്ടത്. കൊള്ളാം നല്ല കിടിലൻ എന്റർടൈനെർ
💢 ID 7 എന്ന വൈറസ് ശരീരത്തിന് ഉള്ളിൽ പ്രവേശിച്ചു കഴിഞ്ഞാൽ പിന്നെ നമ്മൾ നമ്മുടെ കൺട്രോളിൽ അല്ലാതാവും. വളരെ സന്തോഷവാനായി ഡെറിക് ജോലിക്ക് കേറുന്നു. 6 മാസം കഴിഞ്ഞു അവിടെ ബംഗാളിയെപോലെ ജോലിയെടുക്കുന്നു. പയ്യെ പയ്യെ മെച്ചപ്പെട്ട നിലയിൽ എത്തുന്നു. അപ്പോഴാണ് താൻ അറിയാത്ത കുറ്റത്തിന് തന്റെ ജോലി തെറിക്കുന്ന അവസ്ഥയിൽ എത്തുന്നത്. ഡെറിക് ഇനി എന്ത് ചെയ്യും എന്ന അവസ്ഥയിൽ ഇരിക്കുമ്പോൾ ദൈവം ID 7 വൈറസിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നു. ID7 വൈറസ് എങ്ങനെ ഡെറിക്കിനെ രക്ഷിച്ചു എന്ന് സിനിമ കണ്ട് മനസിലാക്കുക.
💢 ആക്ഷൻ എന്ന് പറഞ്ഞാൽ നല്ലപോലെ വിയലൻസ് ഉള്ളത്. ചോരക്കളി ആണ്. സിനിമയിലെ ഏറ്റവും കിടിലൻ കഥാപാത്രം നമ്മടെ സ്വന്തം samara weaving ന്റെ ആണ്. ഒരു കിടിലൻ ബാഡ്ആസ് ക്യാരക്ടർ. ചോരയും കുട്ടൂസും ചേർന്നാൽ പിന്നെ പറയണ്ടല്ലോ ഒരൊന്നൊന്നര ട്രീറ്റ് ആയിരിക്കും.
💢 ഒന്നര മണിക്കൂർ സ്ക്രീൻ പ്ലേ തീ പോലെ നിൽക്കും. തീരുന്നത് അറിയില്ല. മേക്കിങ് സ്റ്റൈലും അടിപൊളിയാണ്. ആക്ഷൻ സിനിമകൾ ഇഷ്ട്ടമുള്ളവർ തീർച്ചയായും കണ്ടു നോക്കുക
Download Link :- Click here [ Telegram ]
അടി പൊരിഞ്ഞ അടി [ Mayhem - Review ]
Reviewed by Mcorner
on
June 11, 2020
Rating:
Reviewed by Mcorner
on
June 11, 2020
Rating:

No comments