ഇജ്ജാതി സ്ലോമോഷൻ യുദ്ധം [ T-34 - Review ]
🎬 T-34
⏳️ 2019 ‧ War/Action ‧ 2h 19m
🌐 Language :- Russian
✍️ പണ്ട് വീഡിയോ ഗെയിം കളിക്കുമ്പോൾ contra കഴിഞ്ഞാൽ കളിക്കാൻ ഏറ്റവും ഇഷ്ട്ടം tank ആയിരുന്നു. സംരക്ഷിക്കുകയും വേണം അതുപോലെ തന്നെ അതിജീവിക്കുകയും വേണം. അതുപോലൊരു സംഭവമാണ് T-34.
💢 നാസികൾ മുൻപിലേക്ക് എടുത്തുകൊണ്ട് ഇരിക്കുകയാണ്. നിക്കോളയ്ക്ക് ആകെ ഒരു tank മാത്രം ഒള്ളൂ. പരമാവധി പിടിച്ചു നിൽക്കാൻ നിക്കോളയും സംഘവും ശ്രമിക്കുന്നു. പക്ഷെ പിടിക്കപ്പെടുന്നു.
💢 കമാന്റർ സ്റ്റെപ്പൻ അവിടെയുള്ള ഒരു tank ശെരിയാക്കാൻ നിയമിക്കുന്നത് നിക്കോളയെ. സഹായികളായി നിക്കോള തടവുകാരിൽ നിന്നും തിരഞ്ഞെടുക്കുന്നത് തന്റെ പഴയ ടീമിനെ. മനസില്ല മനസോടെയാണ് നാസികൾക്ക് വേണ്ടി ഈ പണി ചെയ്യുന്നത് എങ്കിലും നിക്കോളയുടെ മനസിൽ മറ്റുപല കാര്യങ്ങളും ഉണ്ടായിരുന്നു.
💢 തുടർന്ന് നാസികളുടെ കൈയ്യിൽ നിന്നും നിക്കോളയും സംഘവും എങ്ങനെ രക്ഷപ്പെട്ടു എന്നതാണ് സിനിമ.
💢 നല്ല ക്വാളിറ്റിയുള്ള വാർ, ആക്ഷൻ, ത്രില്ലെർ സിനിമയാണ് T-34. ഇരുന്നിടത്തുനിന്ന് ഒന്ന് എണീക്കാൻ പോലും തോന്നില്ല. അതിനുള്ള പണി ഡയറക്ടർ ആദ്യത്തെ കുറച്ചു നിമിഷങ്ങളിൽ തന്നെ ചെയ്തു വെച്ചിട്ടുണ്ട്. ആദ്യം തന്നെയുള്ള യുദ്ധം അത്രയും കിടിലൻ ആണ്. എടുത്തിരിക്കുന്ന സ്റ്റൈൽ ആണ് നമ്മെ പിടിച്ചിരുത്തുന്നത്. സ്ലോ മോഷൻ ഒന്നും പറയാനില്ല അത്രയും മനോഹരമാണ്. ഒരു വിഷ്വൽ ട്രീറ്റ് എന്ന് പറയാം.
💢 അടിമുടി രോമാഞ്ചവും, നല്ലപോലെ ത്രില്ലടിപ്പിക്കുന്ന സീനുകളും സിനിമയിലുണ്ട്. പിടിക്കപ്പെട്ടു എന്ന് തോന്നുന്നിടത്തുനിന്നും രക്ഷപ്പെടുന്നതൊക്കെ ലെവൽ ആണ്.
💢 നായകൻ കഥാപാത്രത്തേക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് വില്ലൻ കഥാപാത്രത്തെയാണ്. അങ്ങേര് പോളിയാണ്. തീർച്ചയായും കണ്ടു നോക്കുക. നല്ല കൂടിയ പ്രിന്റ് ഡൌൺലോഡ് ചെയ്യാൻ നോക്കുക. അത്രയും മികച്ച വിഷ്വലുകൾ ആണ്. ഓരോ ഫ്രെമുകളുടെയും ഭംഗി നോക്കിയിരുന്നു പോകും
Download Link :- Click here [ Telegram ]
ഇജ്ജാതി സ്ലോമോഷൻ യുദ്ധം [ T-34 - Review ]
Reviewed by Mcorner
on
June 16, 2020
Rating:
Reviewed by Mcorner
on
June 16, 2020
Rating:


No comments