മികച്ച കോൺസെപ്റ്റ് [ RangiTaranga - Review ]
🎬 RangiTaranga
⏳️ 2015 ‧ Thriller/Mystery ‧ 2h 29m
🌐 Language :- kannada
സുഹൃത്തിന്റെ തള്ളി മറിച്ച അഭിപ്രായത്തെ തുടർന്ന് കണ്ടതാണ്. അതുകൊണ്ടാവാം ഒരു ശരാശരി അനുഭവത്തിൽ ഒതുങ്ങി പോയത്. സമയം നഷ്ടമായെന്ന് തോന്നിയില്ല. ഒരു കിടിലൻ കോൺസെപ്റ്റ് വളരെ മോശം മേക്കിങ് കാരണം പ്രതീക്ഷിച്ച അനുഭവം കിട്ടിയില്ല.
ഗൗതം എഴുത്തുകാരൻ ആണ് അദ്ദേഹത്തിന്റെ ഭാര്യ ഇന്ദു രാത്രി ഉറങ്ങുമ്പോൾ ദുസ്വപ്നങ്ങൾ കാണുന്നു. ഇത് വല്ലാത്തൊരു ബുദ്ധിമുട്ട് ഇന്ദുവിൽ ഉണ്ടാക്കുന്നു. ഗൗതമിനോട് പറയുന്നു നാട്ടിലെ ഭൂത ക്ഷേത്രത്തമുണ്ട്. മുത്തച്ഛൻ മരിക്കുന്നതിന് മുൻപ് വരെ അവിടം നല്ലപോലെ പരിപാലിച്ചാണ് കൊണ്ടുവന്നത് എന്നാൽ മരണ ശേഷം അവിടെ നോക്കിയിട്ടില്ല. അവിടെ ഭൂത ആരാധന നടത്തണം.
ഭൂത ആരാധന നടത്താനായിട്ട് ഇന്ദുവും ഗൗതമും കൂടി ഇന്ദുവിന്റെ കമറോട്ട് ഗ്രാമത്തിലേക്ക് പോകുന്നു. എന്നാൽ അവിടെ ചെന്നതിന് ശേഷം ദുരൂഹമായ പല കാര്യങ്ങളും സംഭവിക്കുന്നു.
മികച്ച പ്ലോട്ട്. എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു. നല്ല വെറൈറ്റിയുണ്ട്. എന്നാൽ മേക്കിങ് നല്ലപോലെ പാളിപ്പോയി. ശോകം സ്ക്രീൻ പ്ലേ. ഡ്രമാറ്റിക് അഭിനയം എന്ന് പോലും പറയാൻ തോന്നില്ല. ഇടയ്ക്ക് വല്യ കുഴപ്പമില്ലാതെ തോന്നി. അതിനിടയ്ക്ക് കുത്തി കയറ്റിയ മോശം പശ്ചാത്തല സംഗീതം. പ്രത്യേകിച്ച് കോമഡി ഫീൽ കിട്ടാൻ വേണ്ടി ചെയ്തു വെച്ചിരിക്കുന്ന bgm. ഇതുപോലെ ഒരു സിനിമയിൽ ഹാസ്യാത്മകമായ പശ്ചാത്തല സംഗീതത്തിന്റെ ഒരു ആവശ്യവും ഇല്ലാ.
കഥ ഇന്റെരെസ്റ്റിംഗ് ആയതുകൊണ്ട് അതികം ബോറടി ഇല്ലാതെ കണ്ടു തീർക്കാം. എന്താണ് അവിടെ സംഭവിക്കുന്നത് എന്ന് അറിയാനുള്ള ഒരു ആവേശം ഉണ്ടായതുകൊണ്ട് തീർച്ചയായും നിങ്ങൾ സിനിമ മുഴുവൻ കണ്ടു തീർക്കാൻ ശ്രമിക്കും. സിനിമ റിലീസ് ആയത് 2015ൽ ആണെങ്കിലും 2005ൽ റിലീസ് ആയ സിനിമ കണ്ട ഫീൽ ആണ്.
നിർബന്ധിക്കുന്നില്ല താല്പര്യം ഉണ്ടെങ്കിൽ മാത്രം കാണാൻ ശ്രമിക്കുക.
Download Link :- Click here [ Telegram ]
മികച്ച കോൺസെപ്റ്റ് [ RangiTaranga - Review ]
Reviewed by Mcorner
on
June 23, 2020
Rating:
Reviewed by Mcorner
on
June 23, 2020
Rating:

No comments