സ്വർഗം തേടിയുള്ള യാത്ര [ Stake Land - Review ]
🎬 Stake Land
⏳️ 2010 ‧ Horror/Drama ‧ 1h 36m
🌐 Language :- English
✍️ സോംബി ക്ലിഷേ കണ്ട് കണ്ട് മടുത്തു. അതുകൊണ്ട് വെറൈറ്റി തപ്പി പോയപ്പോൾ കിട്ടിയ സിനിമയാണ് Stake land. സോംബി സിനിമ പോലെ എടുത്തിരിക്കുന്ന ഒരു വാമ്പയർ സിനിമയാണ് Stake Land.
💢 മിസ്റ്ററിന്റെയും മാർട്ടിന്റെയും യാത്രയാണ് സിനിമ കാണിക്കുന്നത്. ഒരു സുരക്ഷിതമായ സ്ഥലത്തേക്ക്. ഇവരുടെ യാത്രയിൽ ഇടയ്ക്ക് ഇടയ്ക്ക് അതിജീവനം നടത്തിക്കൊണ്ടിരിക്കുന്നവർ ഓരോരുത്തരായി ചേരുന്നു. അത് അവരുടെ യാത്ര കുറച്ചുകൂടി കടുപ്പമാകുന്നു.
💢 ഒട്ടും തിടുക്കമില്ലാതെ സാവധാനത്തിൽ കഥ പറഞ്ഞു പോകുന്നു. പശ്ചാത്തല സംഗീതവും അതിനൊപ്പം പതിയെ സഞ്ചരിക്കുന്നു. മികച്ച ക്യാമറ വർക്കും കഥ പരിസരത്തിനു ചേരുന്ന രീതിയിൽ കളറിങും.
💢 വാമ്പയർ എന്നത് മാറ്റി നിർത്തി മനുഷ്യരുടെ മറ്റു പല കാര്യങ്ങളും സിനിമ സംസാരിക്കാൻ ശ്രമിക്കുന്നുണ്ട്. അതികം തല പുകയ്ക്കാതെ ഓരോ കഥാപാത്രങ്ങൾക്കും അടുത്തത് എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് മനസിലാക്കാൻ സാധിക്കും. എങ്കിലും കണ്ടിരുന്നുപോകും.
💢 അവതരണത്തിലെ വ്യത്യസ്തതയാണ് സിനിമ കൂടുതൽ ഇഷ്ട്ടപ്പെടാനുള്ള കാരണം. തീർച്ചയായും ഒരു വട്ടം കണ്ടിരിക്കാം.
Download Link :- Click here
സ്വർഗം തേടിയുള്ള യാത്ര [ Stake Land - Review ]
Reviewed by Mcorner
on
July 20, 2020
Rating:
Reviewed by Mcorner
on
July 20, 2020
Rating:

No comments