സമൂഹത്തിനു നേരെയുള്ള കല്ലേറ് [ Fandry - Review ]
🎬 Fandry
⏳️ 2013 ‧ Drama/Romance ‧ 1h 45m
🌐 Language :- Marathi
✍️ Sairat അത്രപെട്ടെന്നൊന്നും മനസ്സിൽ നിന്നും പോകുന്ന ലക്ഷണമില്ല. നല്ലൊരു ഇമ്പാക്ട് ആ സിനിമ ഉണ്ടാക്കിയത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ മറ്റു സിനിമകൾ കൂടി കാണാമെന്നു കരുതി അങ്ങനെ കണ്ടതാണ് Fandry. Nagraj Manjule യുടെ ആദ്യത്തെ സിനിമ.
💢 താഴ്ന്ന ജാതിയിൽപ്പെട്ട ജബ്യാ എന്ന പയ്യനെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്.
💢 പ്രണയവും, പഠനവും, സ്വപ്നവും എല്ലാം അവനുമുണ്ട്. എന്നാൽ സമൂഹവും അവന്റെ സാഹചര്യങ്ങളും അവനെതിരാണ്. അതുപോലെ ഒരു ജീവിതം ചിന്തിച്ചു നോക്കാൻ പോലും പറ്റുന്നില്ല. പഠിക്കേണ്ട സമയത്ത് പണിയെടുക്കേണ്ടി വരുന്ന അവസ്ഥ. സഹപാഠികളുടെ മുൻപിൽ കോമാളിയായി നിക്കുന്ന അവസ്ഥ. എല്ലാവരുടെയും മുൻപിൽ വെച്ച് അച്ഛൻ തല്ലുമ്പോഴുള്ള അവസ്ഥ. ഓർക്കുമ്പോൾ തന്നെ എന്തോപോലെ.
💢 ജബ്യാ എന്ന കഥാപാത്രമായി ആ കുട്ടി ജീവിക്കുകയായിരുന്നു. Nagraj manjule ഉൾപ്പെടെ എല്ലാവരും നല്ല പെർഫോമൻസ് ആയിരുന്നു. Sairat എന്ന സിനിമയിൽ ചർച്ച ചെയ്ത വിഷയം Fandry ൽ മറ്റൊരു രീതിയിൽ ആണ് ചർച്ച ചെയ്യുന്നത്.
💢 അവസാനം ജബ്യാ സഹിക്കാൻ പറ്റാത്ത അവസ്ഥയിൽ എത്തുകയാണ്. എറിയുന്ന ഓരോ കല്ലിലും ഈ സമൂഹത്തോടുള്ള അവന്റെ ദേഷ്യം കാണാം. അതിൽ അവസാനം എറിയുന്ന കല്ല് സിനിമ കണ്ടിരിക്കുന്ന പ്രേക്ഷകന് നേരെയാണ്.
💢 ഇപ്പോഴും മനസ്സിൽ ജാതി വ്യവസ്ഥയുടെയും നിറത്തിന്റെയും വിഷം ചുമക്കുന്നവർക്ക് നേരെയാണ് സംവിധായകൻ ആ കല്ല് എറിയുന്നത്. ചിത്രത്തിനു നാഷണൽ അവാർഡ് വരെ കിട്ടിയിട്ടുണ്ട്. കണ്ടിട്ടില്ലെങ്കിൽ തീർച്ചയായും കണ്ടു നോക്കുക.
Download Link :- Click here [ Telegram ]
സമൂഹത്തിനു നേരെയുള്ള കല്ലേറ് [ Fandry - Review ]
Reviewed by Mcorner
on
July 29, 2020
Rating:
Reviewed by Mcorner
on
July 29, 2020
Rating:

No comments