ക്ലൈമാക്സ് ഇപ്പോഴും എന്നെ വേട്ടയാടുന്നു [ Sairat - Review ]
🎬 Sairat
⏳️ 2016 ‧ Romance/Drama ‧ 2h 54m
🌐 Language :- Marathi
✍️ മുൻപ് ഈ സിനിമയെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും എന്തുകൊണ്ട് ഈ സിനിമ കാണാൻ വൈകിയെന്നു അറിയില്ല. അതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു. അടുത്തിടെ കണ്ടതിൽ എന്നെ ഏറ്റവും കൂടുതൽ വേട്ടയാടിയ ക്ലൈമാക്സ് ഈ സിനിമയിലെയാണ്. തലയ്ക്കു അടി കിട്ടിയപോലെ ആയിരുന്നു. ഒട്ടും പ്രതീക്ഷിച്ചില്ല.
💢 കണ്ട ക്ലിഷേ കഥ ആണെങ്കിലും കാണുമ്പോൾ ഉള്ള ഫീൽ ഒന്ന് വേറെ തന്നെ. ഉന്നത ജാതിയിലും നല്ല സമ്പത്തും ഉള്ള വീട്ടിലെ പെണ്ണിനെ താഴ്ന്ന ജാതിയിലും അന്നത്തെ അന്നത്തിനു വേണ്ടി ജീവിക്കുന്ന വീട്ടിലെ പയ്യനും തമ്മിൽ ഇഷ്ട്ടത്തിലാകുന്നു. ശേഷം പറയണ്ടല്ലോ. സ്ഥിരം അടി ഇടി കലാപരിപാടികൾ.
💢 ആദ്യ പകുതി കൂടുതൽ തമാശയും പ്രേമവും എല്ലാമാണ്. പിന്നെയാണ് സിനിമ ചൂട് പിടിക്കുന്നത്. സിനിമ സംസാരിക്കുന്ന വിഷയം എത്രത്തോളം ശക്തമാണെന്ന് ക്ലൈമാക്സ് കാണിച്ചു തരുന്നു.
💢 പാട്ടുകൾ ആണ് മറ്റൊരു പ്രത്യേകത. ഓരോ പാട്ടുകളും ഒന്നിനൊന്നു മെച്ചം. നല്ല ഫീൽ ഉള്ള സോങ്സ്. നല്ല റിയലിസ്റ്റിക് ആയിട്ടാണ് സിനിമ എടുത്തിരിക്കുന്നത്. അഭിനയിച്ചവരുടെ കാര്യം പിന്നെ എടുത്തു പറയണ്ടല്ലോ. എല്ലാവരും ഗംഭീരം. പ്രത്യേകിച്ച് ലീഡ് റോൾ ചെയ്ത രണ്ടു പേര്. അവസാന സീനിൽ ബാക്ക്ഗ്രൗണ്ട് സ്കോർ ഇല്ലാ. ഡയലോഗ്സ് ഇല്ലാ ഫുൾ നിശബ്ദത. പക്ഷെ ആ സീൻ ഉണ്ടാക്കുന്ന ഇമ്പാക്ട് ഇതുവരെ ഞാൻ അങ്ങനെയൊന്നു അനുഭവിച്ചിട്ടില്ല.
💢 മറാത്തിയിലെ ഏറ്റവും വലിയ വിജയം ആയിരുന്നു ഈ സിനിമ. 100 കോടി ആണ് സിനിമ വാരിക്കൂട്ടിയത്. ഇനിയും ഈ സിനിമ കാണാത്തതായി ആരെങ്കിലും ഉണ്ടെങ്കിൽ തീർച്ചയായും കണ്ടു നോക്കുക.
Download Link :- Click here
ക്ലൈമാക്സ് ഇപ്പോഴും എന്നെ വേട്ടയാടുന്നു [ Sairat - Review ]
Reviewed by Mcorner
on
July 28, 2020
Rating:
Reviewed by Mcorner
on
July 28, 2020
Rating:




No comments