Ads

സിങ്കപ്പെണ്ണ് [ Hellaro - Review ]


🎬 Hellaro

⏳️ 2019 ‧ Period drama ‧ 2h 1m

🌐 Language :- Gujarati 

✍️ അടിച്ചമർത്തപ്പെട്ട ഒരു കൂട്ടം സ്ത്രീകളുടെ ഉയർത്തെഴുനേൽപ്പിന്റെ കഥ. സ്വാതന്ത്ര്യത്തിൽ അവർ സന്തോഷിക്കുമ്പോൾ കണ്ടിരിക്കുന്ന പ്രേക്ഷന് അത് ശെരിക്കും ഫീൽ ചെയ്യും. ശക്തമായ പാട്ടുകൾ. ഇവരാണ് സിങ്കപ്പെണ്ണ്. സിനിമ സജസ്റ്റ് ചെയ്ത സുഹൃത്തിനു നന്ദി അറിയിക്കുന്നു. 

💢 ഗുജറാത്തിലെ ഒരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്. മൂന്ന് വർഷത്തിന് മുകളിൽ ആയി അവിടെ മഴ ലഭിച്ചിട്ട്. ആ ഗ്രാമവും അവിടത്തെ സ്ത്രീകളും പിന്നെ അവിടെയുള്ള ചില മണ്ടൻ വിശ്വാസങ്ങളെയുമാണ് സിനിമ കാണിച്ചു തരുന്നത് . 

💢  ആണുങ്ങൾക്ക് മാത്രമാണ് അവിടെ ഉല്ലസിക്കാൻ പറ്റൂ. സ്ത്രീകൾക്ക് ഒരു സ്വാതന്ത്ര്യവും ഇല്ലാ. ഭർത്താവിന് അടിമപ്പെട്ടു ജീവിക്കണം. ഭർത്താവിന്റെ പീഡനത്തിന് ഇരയാവാനും അങ്ങ് ദൂരെയുള്ള നദിയിൽ നിന്ന് വെള്ളം കൊണ്ടുവരാനും വേണ്ടി മാത്രമാണ് സ്ത്രീ. 

💢 അങ്ങനെ ഒരു ദിവസം വെള്ളം കൊണ്ടുവരാൻ വേണ്ടി പോകുമ്പോൾ ആണ് അവരുടെ ജീവിതത്തിൽ ഒരു വലിയ മാറ്റം തന്നെ സംഭവിക്കുന്നത്. ഒരു കഥാപാത്രത്തിന് ഒരു ചെറിയ ബാക്ക് സ്റ്റോറി ഉണ്ട് അത് നല്ലതുപോലെ ടച്ച്‌ ചെയ്യും. 

💢 ക്ലൈമാക്സ്‌ സീൻ ഒക്കെ നല്ല ഫീൽ കിട്ടിയിരുന്നു. വിഷ്വൽ, മ്യൂസിക് ട്രീറ്റ് കൂടെയാണ് സിനിമ. എല്ലാവരുടെയും ഗംഭീര പെർഫോമൻസ്. എല്ലാം കൊണ്ടും മികച്ചൊരു സിനിമ. 

💢 വളരെ ഇമ്പോര്ടന്റ്റ്‌ ആയിട്ടുള്ള വിഷയം തന്നെയാണ് സിനിമ സംസാരിക്കുന്നത്. അതുകൊണ്ട് തന്നെ തീർച്ചയായും സിനിമ കാണാൻ ശ്രമിക്കുക. 66th National Film Award ൽ best Feature Film Award ചിത്രം നേടിയെടുത്തു. 

Download Link :- Click here [ Telegram ]
സിങ്കപ്പെണ്ണ് [ Hellaro - Review ] സിങ്കപ്പെണ്ണ് [ Hellaro - Review ] Reviewed by Mcorner on July 30, 2020 Rating: 5

No comments

Related Posts No. (ex: 9)

yes