Ads

ദൃശ്യ വിസ്മയം [ Bulbbul - Review ]


🎬 Bulbbul

⏳️ 2020 ‧ Supernatural ‧ 1h 34m

🌐 Language :- Hindi 

✍️ ഇതുവരെ കാണാത്ത രീതിയിലുള്ള ഒരു ദൃശ്യ വിസ്മയമായിരുന്നു ബുൾബുൾ. സത്യത്തിൽ ഞെട്ടിച്ചു കളഞ്ഞു. മുത്തശ്ശി കഥകൾ കേൾക്കാൻ നമുക്ക് എല്ലാവർക്കും ഇഷ്ട്ടമാണ്. മുത്തശ്ശിമാർ പറയാറുള്ള പോലെ ഒരു യക്ഷി കഥയാണ് ബുൾബുൾ. 

💢 1881 ൽ ആണ് കഥ നടക്കുന്നത്. ഓപ്പണിങ് ഷോട്ട് തന്നെ മരത്തിൽ ഇരിക്കുന്ന ബുൾബുളിന്റെ കൊച്ചു കാലുകൾ ആണ്. അതൊരു ബ്രില്യൻസ് ആണ് കൂട്ടിക്കോളൂ. ബുൾബുളിന്റെ കല്യാണമാണ്. ഓടി കളിച്ചു നടക്കേണ്ട പ്രായത്തിൽ കല്യാണം. ബുൾബുളിന്റെ ഭർത്താവിന്റെ അനിയൻ സത്യക്ക് ബുൾബുളിന്റെ അതെ പ്രായമാണ്. ഭർതൃഗൃഹത്തിലേക്ക് പോകും വഴി സത്യ ഒരു പ്രേതത്തിന്റെ കഥ ബുൾബുളിനോട് പറയുന്നു. അവരുടെ സൗഹൃദം അവിടെ നിന്ന് തുടങ്ങുന്നു. ഒപ്പം സിനിമയും. 

💢 ഒരു രക്ഷയും ഇല്ലാത്ത വിഷ്വൽ ആണ്. ഓരോന്നും മികച്ചതായി പകർത്തിയിരിക്കുന്നു. റോസ് പിന്നെ റെഡ് കളറിംഗ് അതിമനോഹരം. അത് മാത്രമല്ല സൗണ്ട് മിക്സിങ്ങും അടിപൊളിയാണ് അതുകൊണ്ട് തന്നെ സിനിമ കാണുമ്പോൾ നല്ല ക്ലാരിറ്റിയുള്ള പ്രിന്റ് ഡൌൺലോഡ് ചെയ്തു കാണാൻ ശ്രമിക്കുക. തീർച്ചയായും പ്രിന്റിന്റെ ക്ലാരിറ്റി നിങ്ങളുടെ ആസ്വാദനത്തെ നല്ലത് പോലെ ബാധിക്കും. 

💢 ബുൾബുൾ ആയി തൃപ്തിയുടെ നല്ല പ്രകടനം. തൃപ്തിയുടെ ചിലനേരത്തുള്ള ചിരി മനുഷ്യനെ കൊന്നുകളയും. നായിക കഥാപാത്രത്തിന് പുതിയൊരു രൂപം കൊടുക്കാൻ സംവിധായകൻ ശ്രമിക്കുന്നുണ്ട്. എല്ലാവരും നന്നായി തന്നെ ചെയ്തിട്ടുണ്ട്. 

💢 Supernatural എന്നത് മാറ്റി നിർത്തി നോക്കുമ്പോൾ സിനിമ സംസാരിക്കുക രാഷ്ട്രീയം ശ്രദ്ധിക്കേണ്ട ഒന്നാണ്. കല്യാണം എന്നത് ഒരു തളച്ചിടൽ ആണ് കാണിക്കുന്നുണ്ട്. ആദ്യം പറയുന്ന കിളിയുടെ കാര്യവും അത് തന്നെ.  പിന്നെ കുറെ കാര്യങ്ങൾ പറയുന്നു അത് സ്പോയ്ലർ ആയതുകൊണ്ട് വിശദീകരിക്കുന്നില്ല. 

Download Link :- Click here
ദൃശ്യ വിസ്മയം [ Bulbbul - Review ] ദൃശ്യ വിസ്മയം [ Bulbbul - Review ] Reviewed by Mcorner on August 04, 2020 Rating: 5

No comments

Related Posts No. (ex: 9)

yes