സൗഹൃദം, പ്രണയം [ Looking For Alaska - Review ]
📺 Looking for Alaska (2019)
🎭 TV Mini-Series | TV-MA | 50 min | Drama, Romance
🔊 Language : English
✍️ മുൻപും ടീനേജ് ഡ്രാമയെപ്പറ്റി ഒരുപാട് പറഞ്ഞിട്ടുണ്ട്. കാരണം ഇഷ്ട്ട വിഭാഗത്തിൽ ഒന്നാണ്. Sex education അതുകൊണ്ട് ഒരുപാട് ഇഷ്ട്ടമുള്ള സീരീസ് ആണ്. അടുത്ത സീസണ് വേണ്ടി കട്ട വെയ്റ്റിങും. അങ്ങനെ ഇരിക്കുമ്പോഴാണ് Looking for alaska കണ്ടു നോക്ക് എന്ന് ഫ്രണ്ട്സ് പറഞ്ഞത്. അന്ന് കാണാൻ ടൈമ് കിട്ടിയില്ല. എന്നാൽ കഴിഞ്ഞ ദിവസം ഒറ്റ ഇരിപ്പിന് കണ്ട് തീർത്തു. ഇജ്ജാതി ഫീൽ. ഒട്ടും പ്രതീക്ഷിച്ചില്ല ഇതുപോലെ ഒരു അനുഭവം ലഭിക്കുമെന്ന്.
💢 നാല് സുഹൃത്തുക്കളുടെ കഥയാണ്. അവർക്കിടയിലുള്ള സൗഹൃദവും, പ്രണയവും, വഴക്കും, കുസൃതികളും എല്ലാം കൂടി 8 എപ്പിസോഡ് മാത്രമുള്ള നല്ലൊരു ഫീൽ ഗുഡ് സീരീസ് ആണ് Looking for alaska.
💢 എല്ലാവരും കിടു ആയിട്ട് അഭിനയിച്ചിട്ടുണ്ട്. അതിൽ chip എന്ന കഥാപാത്രമായി വന്ന Denny Love നെ ഒരുപാട് ഇഷ്ട്ടായി. പ്രധാന കഥാപാത്രമായ alaska മുൻപ് കണ്ടിട്ടുള്ള പല കഥാപാത്രങ്ങളുമായി സാമ്യം തോന്നി. Alaska എന്ന കഥാപാത്രത്തെ Kristine Froseth മനോഹരമാക്കി. മറ്റൊരു പ്രധാന കഥാപാത്രമായ miles നെ charlie plummer മികച്ചതാക്കി. നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന ഒരുപാട് നല്ല കഥാപാത്രങ്ങൾ ഇനിയുമുണ്ട്.
💢 Alaska പിന്നെ miles ഒരുമിച്ചുള്ള സീനുകൾ എല്ലാം അടിപൊളിയാണ്. അതിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട സീൻ ആണ് അവർ ട്രൂത് ഓർ ഡേർ കളിക്കുന്നത്. വല്ലാത്തൊരു ഫീലിൽ ആയിപ്പോകും. Chip പറയുന്ന കാര്യങ്ങളും alaska യുടെ ബാക്ക് സ്റ്റോറിയും നമ്മെ വിഷമിപ്പിക്കും. പാട്ടുകൾ എല്ലാം നല്ല ഫീൽ തരുന്നുണ്ട്.
💢 സീരീസ് കണ്ടു തുടങ്ങാൻ താല്പര്യം ഉള്ളവർ ഇതിൽ നിന്ന് തുടങ്ങിക്കോളൂ. സീരീസ് കാണുന്നവർ ഇത് കണ്ടിട്ടുണ്ടാവും എന്ന് അറിയാം കാണാത്തവരായി ആരെങ്കിലും ഉണ്ടെങ്കിൽ തീർച്ചയായും കണ്ടു നോക്കാം.
Download Link :- Click here [ Telegram ]
സൗഹൃദം, പ്രണയം [ Looking For Alaska - Review ]
Reviewed by Mcorner
on
August 08, 2020
Rating:
Reviewed by Mcorner
on
August 08, 2020
Rating:

No comments