ഹൊറർ മാസ്റ്റർപീസ് [ Suspiria - Review ]
🎬 Suspiria
⏳️ 1977 ‧ Horror/Mystery ‧ 1h 39m
🌐 Language :- Italian
✍️ Dario Argento യുടെ ഒരു ഹൊറർ മാസ്റ്റർപീസ് ആണ് suspiria. ഒരു കിടിലൻ ക്ലാസ്സിക് ഹൊറർ. ഒന്നര മണിക്കൂർ മാത്രം ദൈർഖ്യമുള്ള സിനിമ ആദ്യം മുതൽ അവസാനം വരെ പിടിച്ചിരുത്തും. തീർത്തും വ്യത്യസ്തമായൊരു കഥ പരിസരം തന്നെയാണ് ചിത്രത്തിനുള്ളത്.
💢 അമാനുഷികമായ എന്തൊക്കെയോ നടക്കുന്ന ഒരു വലിയ ഡാൻസ് സ്കൂൾ. അവിടെയുള്ള നിഘൂടതകളുമാണ് ചിത്രം കാണിച്ചു തരുന്നത്. അമേരിക്കയിൽ നിന്നും ഡാൻസ് പഠിക്കാനായിട്ടാണ് സൂസി അവിടെ എത്തുന്നത്. അതൊരു നല്ല മഴയുള്ള ദിവസമായിരുന്നു. അന്ന് അവിടെ ചില കാര്യങ്ങൾ സംഭവിക്കുന്നു. തുടർന്ന് സിനിമ കാണിച്ചു തരുന്ന കാര്യങ്ങൾ പേടിപ്പിക്കുന്നതായിരുന്നു.
💢 ഒരു റിച്ച് ഫീൽ ഉണ്ട് സിനിമ കാണുമ്പോൾ. നല്ല ക്യാമറ വർക്ക്. അതിൽ ചില സീനുകളിൽ ലൈറ്റിംഗ് അടിപൊളിയാണ്. എല്ലാ കളറുകളും നല്ല കട്ടയ്ക്ക് കണ്ണ് അടിച്ചു പോകുന്ന രീതിയിൽ കാണിക്കുന്നു. പ്രത്യേകിച്ച് റെഡ് കളർ. ഡാൻസ് സ്കൂൾ ചെയ്തിരിക്കുന്നതും വല്ലാത്തൊരു ഭംഗിയാണ്. ഭിത്തിയിൽ പല പാറ്റേണിൽ കളർ ചെയ്തിരിക്കുന്നത്. അതുപോലെ തന്നെ ഇന്റീരിയർ കാര്യങ്ങൾ എല്ലാം സിനിമ കാണുമ്പോൾ നമ്മൾ ശ്രദ്ധിച്ചു പോകും.
💢 പശ്ചാത്തല സംഗീതം വല്ലാതെ ഡിസ്റ്റർബ് ചെയ്യും. ഡയലോഗിന് സൗണ്ട് കുറവും പശ്ചാത്തല സംഗീതം വരുമ്പോൾ സൗണ്ട് വളരെ കൂടുതലും ആണ്. ഇനി പ്രിന്റിന്റെ ആണോന്ന് അറിയില്ല. പേടിപ്പിക്കാൻ വേണ്ടി പശ്ചാത്തല സംഗീതത്തിന് സൗണ്ട് കൂട്ടി വെച്ചിരിക്കുന്നതാവാം.
💢 എല്ലാവരുടെയും നല്ല പെർഫോമൻസ്. മികച്ച മേക്കിങ്. ക്ലൈമാക്സ് സീൻ കൂടി ആകുമ്പോൾ മൊത്തത്തിൽ ഒരു കിടിലൻ ക്ലാസ്സിക് ഹൊറർ ഫിലിം ആണ് suspiria. കണ്ടിട്ടില്ലാത്തവർ കാണാൻ ശ്രമിക്കുക.
Download Link :- Click here
ഹൊറർ മാസ്റ്റർപീസ് [ Suspiria - Review ]
Reviewed by Mcorner
on
August 11, 2020
Rating:
Reviewed by Mcorner
on
August 11, 2020
Rating:




No comments