Ads

നല്ലൊരു മാറ്റത്തിന്റെ തുടക്കമാവട്ടെ [ Master - Review ]

175 ) 🎬 Master

⏳️ 2021 ‧ Drama/Action ‧ 2h 59m
🌐 Language :- Tamil

✍️ മാസ്റ്റർ എല്ലാവരും ഒരുപോലെ കാത്തിരുന്ന സിനിമ. ഏറെ പ്രതീക്ഷയുള്ള സിനിമ. ഏറെ നാളായി അടഞ്ഞു കിടക്കുന്ന തിയേറ്റർ. അങ്ങനെ റിലീസ് ഡേറ്റ് വരുന്നു. കേരളത്തിൽ ആയാലും പല പ്രശ്നങ്ങൾക്ക് ശേഷം സിനിമ ജനുവരി 13ന് റിലീസ് ചെയ്യുന്നു.


💢 പ്രീമിയർ ഷോ കഴിഞ്ഞു റിപ്പോർട്ട്‌സ് എല്ലാം മിക്സ്‌ഡ് ആയിരുന്നു. അതുകൊണ്ട് തന്നെ അല്പം സങ്കടത്തോടെയാണ് സിനിമ കാണാൻ കേറിയത്. സിനിമ കഴിഞ്ഞപ്പോൾ തീർച്ചയായും നല്ല സംതൃപ്തി തോന്നി. ഒരു തവണ കൂടി കണ്ടിട്ട് സിനിമയെ കുറച്ചു എഴുതാമെന്ന് കരുതി.


ചെറിയ സ്പോയ്ലർ ഉണ്ടാവും എന്ന് ആദ്യമേ പറയുന്നു❗️


💢 50 ശതമാനം എന്റെ സിനിമയും 50 ശതമാനം വിജയ് സിനിമയും ആയിരിക്കുമെന്ന് ലോകേഷ് പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു. സിനിമയിൽ അത് കാണാനുണ്ട്.


💢 തിരക്കഥയിലേക്ക് വരുമ്പോൾ ആണ് പ്രശ്നം. നല്ലൊരു കണ്ടെന്റ് കിട്ടിയിട്ട് വേണ്ടത് പോലെ ഉപയോഗിച്ചില്ല. സിനിമയുടെ ദൈർഖ്യമാണ് മറ്റൊരു നെഗറ്റീവ് ആയി തോന്നിയത്. വേറെ കാര്യമായി നെഗറ്റീവ് ഒന്നും തോന്നിയില്ല.


💢 സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ് വിജയ്, വിജയ് സേതുപതി. രണ്ടുപേരേം സ്‌ക്രീനിൽ കാണുമ്പോൾ തന്നെ ഒരു ഫീൽ ആണ്. ആദ്യ പകുതിയിൽ ഒരു നിമിഷം പോലും നമുക്ക് JD യെ വിജയ് ആയി തോന്നുകയില്ല. അത്രയും പെർഫെക്ട് ആയിട്ടാണ് ചെയ്തിരിക്കുന്നത്. ആ ഇൻട്രോ സീനിൽ നിന്ന് തന്നെ അത് വ്യക്തമാണ്. വളരെ ചില്ല് ആയിട്ടുള്ള കഥാപാത്രം. കോമഡി ആക്ഷൻ എന്നതിനേക്കാൾ ഏറെ ഇഷ്ടപ്പെട്ടത് ഇമോഷണൽ സീനുകൾ ആണ്. ലോകേഷ് ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു " ഞാൻ കട്ട്‌ പറയില്ല സാർ. സാർ ചെയ്തു കഴിഞ്ഞതിന് ശേഷം ഓക്കേ പറഞ്ഞാൽ മതിയെന്ന് ". കത്ത് വായിക്കുന്ന സീൻ അങ്ങേര് ഒരൊന്നൊന്നര പെർഫോമൻസ് ആയിരുന്നു. പണി അറിയാവുന്നവർ ചെയ്‌താൽ അങ്ങേര് തകർക്കും എന്ന് വീണ്ടും തെളിയിച്ചു. രണ്ടാം പകുതിയിലേക്ക് വരുമ്പോൾ ആണ് എപ്പോഴും കാണുന്ന വിജയ്നെ കാണുന്നത്. അത് വരെ പഞ്ച് ഡയലോഗ് ഒന്നും പറയാതിരുന്ന ദളപതി അവസാനം പറഞ്ഞ പഞ്ച് അദ്ദേഹത്തിന്റെ ഓരോ ഫാന്സിനെയും രോമാഞ്ചം കൊള്ളിച്ചുകാണും. എനർജിയുടെ കാര്യത്തിൽ വിജയ്നെ വെല്ലാൻ ആരുമില്ലെന്ന് തോന്നി പോകും. സ്ക്രീൻ പ്രെസെൻസിന്റെ കാര്യം പിന്നെ എടുത്ത് പറയണ്ടല്ലോ.


💢 വിജയ് സിനിമകളിൽ നമ്മൾ ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെട്ട വില്ലൻ മുത്തുപ്പാണ്ടി ആയിരിക്കും. അതിന് ശേഷം ഒരു വില്ലനെ സ്നേഹിക്കാൻ പോകുന്നത് ഭവാനിയെ ആയിരിക്കും. വിജയ് സേതുപതി ഭവാനി ആയിട്ട് തകർത്തു. മുഖത്തിന്‌ പഞ്ച് കൊടുക്കുന്ന നേരത്ത് അങ്ങേരുടെ മുഖഭാവം ഒക്കെ കിടിലൻ. ഡയലോഗ് ഡെലിവറിയൊക്കെ ഒരു രക്ഷയും ഇല്ലാ. നല്ലൊരു ബാക്ക് സ്റ്റോറിയും കൊടുത്തിട്ടുണ്ട്. ഒരിറ്റു കണ്ണീച്ചോരയില്ലാത്ത കഥാപാത്രം. നായകനെക്കാൾ പവർഫുൾ ആയ വില്ലൻ കഥാപാത്രം. അത് സേതുപതിയുടെ കൈയ്യിൽ സുരക്ഷിതമായിരുന്നു.


💢 ഒരുപാട് പേര് ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. അതിൽ പിന്നെ പ്രാധാന്യം ഉള്ളത് അർജുൻ ദാസിന് ആണ്. മറ്റൊരു ഗംഭീര പെർഫോമൻസ് അദ്ദേഹത്തിന്റെ ഭാഗത്ത്‌ നിന്ന് കാണാൻ കഴിഞ്ഞു. മാസ്റ്റർ മഹേന്ദ്രൻ ആണ് പിന്നെ എന്നെ ഞെട്ടിച്ച പെർഫോമൻസ്. കുറച്ചു നേരം ഒള്ളു എങ്കിലും വലിയൊരു ഇമ്പാക്ട് ആണ് ഉണ്ടാക്കിയത്. പക്കാ കാസ്റ്റിംഗ്. മാളവികയിൽ നിന്ന് കുറച്ചു കൂടി പ്രതീക്ഷിച്ചു. നല്ലപോലെ ഇമ്പ്രെസ്സ് ചെയ്യിക്കാവുന്ന ഒരു സീനും കിട്ടിയിരുന്നു. എന്നാൽ ആ സീനിൽ വേണ്ടരീതിയിൽ പെർഫോം ചെയ്തില്ല. പൂവയ്യാറിന്റെ ഒരു കിടിലൻ റോൾ ഉണ്ട്. ശാന്ത്നു, ആൻഡ്രിയ, ഗൗരി, നാസർ ഒക്കെ കൊച്ചു കൊച്ചു റോളുകളിൽ ഒതുങ്ങി.


💢 അനിരുദ്ധ് ആണ് സിനിമയിൽ മറ്റൊരു ഹീറോ. അദ്ദേഹത്തിന്റെ bgm മാത്രം കേൾക്കാൻ വേണ്ടി സിനിമ ഒന്നുടേം കാണാം. അത്രയും മികച്ച രീതിയിൽ ആണ് പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നത്. കത്തി റിലീസ് ആയ ടൈം കുറെ പേരുടെ റിങ്ടോൺ ആണ് സ്വാഡ് ഓഫ് ഡെസ്റ്റിനി. മാസ്റ്റർ റിലീസ് ആയപ്പോൾ അതുപോലെ ഒന്ന് കിട്ടിയിട്ടുണ്ട് മാസ്റ്റർ ദി ബ്ലാസ്റ്റർ. ഒറിജിനൽ സൗണ്ട് ട്രാക്കിന് വേണ്ടി കട്ട വെയ്റ്റിംഗ്.


💢 ജേ ഡി എന്ന കഥാപാത്രത്തെ സ്റ്റൈലിഷ് ആയും ഭവാനിയെ മാസ്സ് വില്ലനായും സത്യൻ സൂര്യൻ കാണിച്ചു തന്നു. പിന്നിൽ നിന്നുള്ള ഷോട്ട്സ് ഇഷ്ട്ടപ്പെടുന്ന ആളാണ് ലോകേഷ്. മാസ്റ്ററിലും അതുപോലെ കുറച്ചു കിടിലൻ ഷോട്ടുകൾ ഉണ്ട്. ഫൈറ്റ് രംഗങ്ങളിൽ ആണ് ക്യാമറ വർക്ക്‌ ശെരിക്കും കാണാൻ ഉള്ളത്. ഫസ്റ്റ് മെട്രോ ഫൈറ്റിൽ മുതൽ ലാസ്റ്റ് ഫൈറ്റിൽ വരെ സത്യൻ സൂര്യൻ പൂണ്ട് വിളയാടി. ലാസ്റ്റ് ഫൈറ്റിൽ 360 ചെയ്തത് വല്ലാതെ ഇഷ്ട്ടപ്പെട്ടു. പിന്നെ ലോറി ചേയ്സ് സീനിൽ വിജയ് ആച്ചെറി എടുക്കുന്ന ആ ഷോട്ട് കിടിലൻ. ഫിലോമിൻ രാജ് എഡിറ്റിംഗ് ആദ്യ പകുതി അടിപൊളി ആയിരുന്നു. എന്നാൽ രണ്ടാം പകുതി ക്ലൈമാക്സ്‌നോട്‌ അടുക്കുമ്പോൾ കട്ട്‌സ് എന്തോ പോലെ. ഒരു ഒഴുക്ക് ഫീൽ ചെയ്യുന്നില്ല. ഒരു കണ്ടിന്യൂയിറ്റി കിട്ടുന്നില്ല.


💢 ലോകേഷ് ഇതൊരു വിജയ് സിനിമ എന്നൊരു തോന്നൽ വരാതിരിക്കാൻ പലതും ചെയ്തിട്ടുണ്ട്. കഥാപാത്രത്തിന്റെ appearance മുതൽ ബോഡി ലാംഗ്വേജ് വരെ അത് പ്രകടം. കുടിയൻ ആയ നായകനും എല്ലാ മതങ്ങളിലും വിശ്വസിക്കുന്ന മദ്യപാനവും പുകവലിയും ഇല്ലാത്ത വില്ലനും. അതിൽ ഏറ്റവും പ്രത്യേകത തോന്നിയത് നായകനെക്കാൾ ശക്തനായ വില്ലൻ എന്ന കൺസെപ്റ്റ് വിജയ് സിനിമയിൽ കൊണ്ടുവന്നപ്പോൾ ആണ്. നായകൻ പല സീനുകളിൽ നിസ്സഹായൻ ആകുന്നു. പൂവയ്യാർ വരെ സ്കോർ ചെയ്യുന്നു. പ്രെഡിക്റ്റബിൾ ആണെങ്കിലും ഇടയ്ക്ക് വരുന്ന ചെറിയ ചെറിയ സർപ്രൈസ് സിനിമ സ്പെഷ്യൽ ആക്കുന്നു. സോങ്‌സ് എല്ലാം ലോകേഷ് നല്ലതുപോലെ പ്ലേസ് ചെയ്തിട്ടുണ്ട്. ഈ പാട്ട് വേണമായിരുന്നോ എന്ന് അന്ത കണ്ണ പാത്താക്ക കണ്ടപ്പോൾ തോന്നി. മാക്സിമം സിനിമ ഗ്രൗണ്ടഡ് ആയി തന്നെ ലോകേഷ് എടുത്തിട്ടുണ്ട്. ക്ലൈമാക്സ്‌ ഫൈറ്റ് എക്സിക്യൂട്ട് ചെയ്തിരിക്കുന്നത് അടിപൊളിയായി. ജേ ഡി എങ്ങനെ ഭവാനിയെ തോൽപ്പിക്കുന്നു എന്നത് ഇന്റെരെസ്റ്റിംഗ് ഫാക്ട് ആണ്. ബെസ്റ്റ് തിയേറ്റർ മൊമെന്റ്സിൽ ഒന്നായിരുന്നു കബഡി സീൻ. ഗില്ലി bgm കൂടി ആയപ്പോൾ ആ സീൻ വേറെ ലെവൽ ആയി.


💢 രണ്ടാം പകുതി വിജയ് സിനിമ എന്നൊരു ലെവലിൽ വരുമ്പോഴും ഇടയ്ക്ക് ഒരു ലോകേഷ് ടച്ച്‌ കാണാം. വിജയ് ഹീറോയിസം കാണിക്കും എന്ന് പ്രതീക്ഷിച്ച പല സ്ഥലത്തും താൻ ചെയ്ത തെറ്റ് ഓർത്ത് പ്രതികരിക്കാതെ പോകുന്ന നായകനെ ആണ് കാണാൻ സാധിക്കുന്നത്. വില്ലന് ഒരു കിടിലൻ ബാക്ക് സ്റ്റോറി കൊടുത്തപ്പോൾ നായകന്റെ ബാക്ക് സ്റ്റോറി ജസ്റ്റ്‌ പറഞ്ഞു പോകുന്നു. സ്ഥിരം കണ്ടു വരുന്ന ഇമോഷണൽ സീനിലേക്ക് പോകാതെ നോക്കുന്നു. എന്താണെന്നു വെച്ചാൽ സ്റ്റോറി ഇമ്പോര്ടന്റ്റ്‌ കൊടുക്കുന്നത് തീർച്ചയായും വില്ലന് തന്നെയാണ്. അതുകൊണ്ടാണ് വില്ലനിൽ മാത്രം തുടക്കം മുതൽ ക്യാരക്റ്റർ ഡെവലെപ്മെന്റ് കാണാൻ കഴിയുന്നത്. ഭവാനിയിൽ തുടങ്ങി ഭവാനിയിൽ തന്നെ കഥ അവസാനിക്കുന്നു.


💢 ലോറി സീൻ കുറച്ചു കൂടി നന്നാക്കാമായിരുന്നു. അവസാനം കുറെ പേരെ കൊല്ലുന്നുണ്ടെങ്കിലും അത് ഒട്ടും കണക്ട് ആവാതെ പോയി. ഹീറോ ആ സമയം എക്സ്ട്രീം ലെവൽ ഇമോഷണൽ അതെപോലെ തന്നെ ആംഗ്രി ആവുന്നുണ്ടെങ്കിലും  ആ കഥാപാത്രങ്ങളോട്  സിമ്പതി കാണുന്ന എനിക്ക് തോന്നിയില്ല. എന്തെന്നാൽ ഹീറോയ്ക്ക് എത്രത്തോളം ഇമ്പോര്ടന്റ്റ്‌ ആണ് അവർ എന്ന് എവിടെയും കാണിക്കുന്നില്ല. ഇവിടെ വില്ലൻ ആകുന്നത് ചിത്രത്തിന്റെ സമയം തന്നെയാണ് അതുകൊണ്ടാവാം അത് കാണിക്കാതെ വിട്ടത്


💢 ഇനിയും കൂടുതൽ പറയണം എന്നുണ്ട് എന്നാൽ ഇപ്പൊ തന്നെ തൊട്ടും തൊടാതെയും കുറച്ചു സ്പോയ്ലർ പറഞ്ഞിട്ടുണ്ട്. സിനിമ കാണാത്തവർ ഇനിയുമുണ്ട് അവരുടെ ആസ്വാദനത്തെ ഞാൻ നശിപ്പിക്കുന്നില്ല. തീർച്ചയായും ഇതൊരു തിയേറ്റർ മെറ്റീരിയൽ ആണ്. തിയേറ്ററിൽ പോയി ആഘോഷിച്ചു കാണാൻ ഉള്ളത്. തിയേറ്ററിൽ തന്നെ പോയി കാണാൻ ശ്രമിക്കുക. 

നല്ലൊരു മാറ്റത്തിന്റെ തുടക്കമാവട്ടെ [ Master - Review ] നല്ലൊരു മാറ്റത്തിന്റെ തുടക്കമാവട്ടെ [ Master - Review ] Reviewed by Mcorner on January 19, 2021 Rating: 5

4 comments

Related Posts No. (ex: 9)

yes