Ads

വല്ലാത്തൊരു പ്രണയം [ Kamali from Nadukkaveri - Review ]

 



🎬 Kamali from Nadukkaveri


⏳️ 2020 ‧ Drama ‧ 2h 37m


🌐 Language :- Tamil


✍️ ഇടയ്ക്കൊക്കെ ഇതുപോലെയുള്ള സിനിമ വരുന്നത് നല്ലതാണ്. ഒരു കൊച്ചു സിനിമയാണ് എന്നാൽ കണ്ട് കഴിയുമ്പോൾ കിട്ടുന്ന സംതൃപ്തി വളരെ വലുതാണ്. എപ്പോഴും ഒരു ചെറു പുഞ്ചിരിയോടെ സിനിമ കണ്ടു തീർക്കാനാണ് എനിക്ക് കൂടുതൽ ഇഷ്ട്ടം. Kamali from nadukkaveri അത്തരമൊരു സിനിമയാണ്.





💢 കമലി എന്ന കഥാപാത്രത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. പ്രണയത്തിനു വേണ്ടി നമ്മൾ പല കാര്യങ്ങൾ ചെയ്യും. നടുക്കവേരി എന്ന ഗ്രാമത്തിൽ നിന്നും IIT പഠിക്കാൻ പോകുന്ന കമലിയുടെ കഥയാണ് ഇത്. ഇതിനകത്ത് രസകരമായ കാര്യം എന്തെന്നാൽ. കമലി പഠിപ്പിസ്റ്റ് ഒന്നുമല്ല എപ്പോഴും വായിക്കുന്ന ആളുമല്ല എന്നിട്ടും IIT പഠിക്കാൻ പോകാനുള്ള കാരണമാണ് വളരെ ഇന്റെർസ്റ്റിംഗ് പാർട്ട്‌ ആയി തോന്നിയത്.





💢 ആനന്ദിയെ കാണാൻ വേണ്ടി മാത്രം സിനിമ വേണേൽ ഒന്നുകൂടി കാണാം. അത്രയും ക്യൂട്ട് ആണ്. പെർഫോമൻസ് ആയാലും നന്നായിരുന്നു. പിന്നെ എടുത്തു പറയേണ്ട കഥാപാത്രം പ്രതാപ് പോത്തന്റെയാണ്. പ്രധാനമായും പറയാൻ ഉള്ളത് ഈ രണ്ടു പേരുടെ കഥാപാത്രങ്ങളെ കുറിച്ചാണ്. പിന്നെ ആനന്ദിയുടെ സുഹൃത്തായി അഭിനയിച്ച കുട്ടിയുടെ പെർഫോമൻസും ശ്രദ്ധപിടിച്ചുപ്പറ്റുന്നുണ്ട്.





💢 സിനിമ കണ്ട് കഴിഞ്ഞതിനു ശേഷവും ഞാൻ പല സീനുകൾ വീണ്ടും കണ്ടു. ഇനി എത്ര വട്ടം കണ്ടാലും മടുക്കാനും പോകുന്നില്ല അത്രത്തോളം ഫീൽ ആണ് സിനിമ കാണുമ്പോൾ. എനിക്ക് അടുത്തറിയാവുന്ന ഒരാളുടെ കഥ ഏകദേശം ഇതുപോലെയാണ്. പല സീനുകൾ കണ്ടപ്പോൾ എനിക്ക് പുള്ളിക്കാരിയെ ഓർമ്മന്നു. അതുകൊണ്ട് തന്നെ കഥ കുറച്ചു കൂടി റിലേറ്റ് ചെയ്യാൻ കഴിഞ്ഞു. നിങ്ങളും സിനിമ കണ്ടു നോക്കാൻ ശ്രമിക്കുക. തീർച്ചയായും നിങ്ങൾക്ക് ഇഷ്ട്ടപ്പെടും

വല്ലാത്തൊരു പ്രണയം [ Kamali from Nadukkaveri - Review ] വല്ലാത്തൊരു പ്രണയം [ Kamali from Nadukkaveri - Review ] Reviewed by Mcorner on April 09, 2021 Rating: 5

2 comments

Related Posts No. (ex: 9)

yes