വീണ്ടും നിരാശ സമ്മാനിച്ചു ലൈവ് ആക്ഷൻ [ Mortal kombat - Review ]
🎬 Mortal Kombat
⏳️ 2021 ‧ Action/Fantasy ‧ 1h 50m
🌐 Language :- English
✍️ അടുത്തിടെ കണ്ട ഗെയിംന്റെ ലൈവ് ആക്ഷൻ സിനിമകൾ പൂർണ സംതൃപ്തി നല്കുന്നതായിരുന്നില്ല. അതെ ഒരു അഭിപ്രായം തന്നെയാണ് Mortal kombat കണ്ടപ്പോഴും തോന്നിയത്. ഏറെ പ്രതീക്ഷയുണ്ടായിരുന്ന സിനിമ. എന്നാൽ ആ പ്രതീക്ഷയെല്ലാം വെറുതെയായി.
💢 ഇതിലെ നായകന്റെ കഥാപാത്രം യഥാർത്ഥത്തിൽ ഗെയിമിൽ ഇല്ലാത്തതാണ്. അതുകൊണ്ട് നല്ലൊരു ഒറിജിൻ ആ കഥാപാത്രത്തിന് കൊടുക്കുന്നുണ്ട്. ബാക്കിയുള്ള കഥാപാത്രങ്ങളുടെ ഒറിജിൻ വേണ്ട രീതിയിൽ പറയുന്നില്ല. അതുകൊണ്ട് തന്നെ പല കഥാപാത്രങ്ങളിലും നിരാശയുണ്ടായി. Sub - zero പിന്നെ Kano ഈ രണ്ട് കഥാപാത്രങ്ങൾ മാത്രമാണ് ഒരു ഇമ്പാക്ട് ഉണ്ടാക്കുന്നത്. അതുപോലെ scorpion നെ കാണിക്കുന്ന സീനുകൾ എല്ലാം കിടു ആയിരുന്നു.
💢 ആക്ഷൻ സീനിന് വേണ്ടി സിനിമ ഒരു വട്ടം കാണാം. ബാക്ക്ഗ്രൗണ്ട് മ്യൂസിക് ചിലയിടങ്ങളിൽ മികച്ചു നിന്നും. CG വർക്ക് ശരാശരി നിലവാരം. എഡിറ്റിംഗ് നന്നാക്കാമായിരുന്നു. വരും സിനിമകൾ ഈ കുറവുകൾ എല്ലാം പരിഹരിക്കും എന്ന് വിശ്വസിക്കാം. ടൂർണമെന്റ് ഒന്നും ഈ സിനിമയിൽ കാണിക്കുന്നില്ല. അതെല്ലാം വരും സിനിമകളിൽ ആവും. ഇത് ഒരു mortal kombat യൂണിവേഴ് ക്രിയേറ്റ് ചെയ്യാൻ വേണ്ടി ഉണ്ടാക്കിയ സിനിമപോലെയുണ്ട്.
💢 കൂടുതൽ ഒന്നും ഈ സിനിമയെ കുറിച്ച് പറയാൻ ഇല്ലാ. പറയാൻ മാത്രം ഒന്നും തന്നെ ഇല്ലാ. താല്പര്യം ഉള്ളവർ മാത്രം കണ്ട് നോക്കുക. തുടർന്ന് സിനിമകൾ വരും അതുകൊണ്ട് mortal kombat ഫോള്ളോ ചെയ്യണം എന്നുള്ളവർ തീർച്ചയായും കാണുക. അടുത്തത് ഇനി Uncharted ന്റെ ഊഴമാണ്. നിരാശപ്പെടുത്തില്ലെന്ന് വിശ്വസിക്കാം
Reviewed by Mcorner
on
April 24, 2021
Rating:





No comments