ഫാന്റസി ഇഷ്ടപ്പെടുന്നവർക്കായി [ Shadow and bone - review ]
📺 Shadow and bone ( 2021 )
🎭 Series | TV - MA | 40-60 min | Fantasy
🌐 Language : English
✍️ തീർച്ചയായും ഒരു മികച്ച സീരീസ് തന്നെയാണ് shadow and bone. Shadow and Bone, Six of Crows novel എന്നീ നോവലുകളെ ആസ്പദമാക്കി എടുത്തിരിക്കുന്ന സീരീസ് ആണ് shadow and bone. ഒരു മാജിക്കൽ വേൾഡിൽ ആണ് കഥ നടക്കുന്നത്.
💢 വെസ്റ്റ് റാവ്ക, ഈസ്റ്റ് റാവ്ക ഇതിനിടയിൽ ധാരാളം മോൺസ്റ്റേഴ്സ് ഉള്ള ഒരു ഡാർക്ക് ഫോൾഡ്. ഈ ഫോൾഡ് നശിപ്പിക്കണമെങ്കിൽ ഒരു പവർ ഫുൾ ആയിട്ടുള്ള ഗ്രീഷ വേണം. അതാണ് പ്രധാന കഥാപാത്രമായ അലീന സ്റ്റാർക്കോവ്. മാജിക്കൽ പവർ ഉള്ളവർ ആണ് ഗ്രീഷകൾ. അലീനയെ ഒരു മാപ്പ് മേക്കർ ആയിട്ടാണ് കാണിക്കുന്നത്. അലീന പിന്നെ എങ്ങനെ ഗ്രീഷ ആകുന്നു. ഗ്രീഷ ആയതിനു ശേഷം അലീനയ്ക്ക് നേരിടേണ്ടി വരുന്ന കാര്യങ്ങൾ എന്തൊക്കെയെന്ന് സീരീസ് കണ്ട് മനസിലാക്കുക.
💢 നല്ല പ്രൊഡക്ഷൻ ക്വാളിറ്റിയുള്ള സീരീസ് ആണ് shadow and bone. വരും സീസണുകളിൽ ആ പ്രൊഡക്ഷൻ വാല്യൂ തീർച്ചയായും കൂടും. ടെക്നിക്കലി മികച്ച സീരീസ് ആണ്. നല്ല ക്യാമറ വർക്ക്. മികച്ച vfx. ഒട്ടും പുറകോട്ടു നിൽക്കാത്ത ബാക്ക്ഗ്രൗണ്ട് സ്കോർ. സീരീസ് കണ്ട് തുടങ്ങിയാൽ ഒറ്റ ഇരിപ്പിന് തീർക്കണം എന്നൊരു തോന്നൽ വരും. ഓരോ എപ്പിസോഡും നല്ല എഗേജിങ് ആയിരുന്നു. പെട്ടന്ന് തന്നെ കഥാപാത്രങ്ങളോട് വല്ലാത്തൊരു അടുപ്പം തോന്നി അത് ചില സീനുകൾ കാണുമ്പോൾ നിങ്ങൾക്ക് തീർച്ചയായും അനുഭവപ്പെടും.
💢 സുഹൃത്താണ് എനിക്ക് സജസ്റ്റ് ചെയ്തത്. പിന്നെ ഡെവലപ് ചെയ്തിരിക്കുന്നത് Eric heisserer ആണ് കൂടി അറിഞ്ഞപ്പോൾ എങ്ങനെ കാണാതിരിക്കും. തീർച്ചയായും നിങ്ങളും കാണാൻ ശ്രമിക്കുക. ഒരു മികച്ച അനുഭവം ആയിരിക്കും.




No comments