Ads

അവസാന 30 min ഞെട്ടിച്ചു കളഞ്ഞു [ Thittam Irandu - Review ]

 



🎬 Thittam Irandu


⏳️ 2021 ‧ Investigation/Thriller ‧ 1h 57m


🌐 Language :- Tamil


✍️ സിനിമ കണ്ടവർ എല്ലാം നല്ല അഭിപ്രായം പറയുമ്പോൾ എങ്ങനെ കാണാതിരിക്കും. അതും ഒരു കിടിലൻ ട്വിസ്റ്റ്‌ കൂടി ഉണ്ടെന്ന് അറിഞ്ഞപ്പോൾ വേഗം തന്നെ കണ്ടു. സിനിമ എനിക്ക് നന്നായി ഇഷ്ട്ടപ്പെട്ടു. 





💢 ഞാൻ പ്ലോട്ടിനെക്കുറിച്ചു കൂടുതൽ പറയണ്ടല്ലോ ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ സിനിമ അത് മൊത്തത്തിൽ എൻജോയ് ചെയ്തോളു. ഒരു കൊലപാതകവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന കാര്യങ്ങളും ഓരോ കഥാപാത്രങ്ങൾ ആയി കൊലപാതകം എങ്ങനെ ബദ്ധപ്പെട്ടു കിടക്കുന്നു എന്നൊക്കെയാണ് സിനിമ കാണിച്ചു തരുന്നത്. ഐശ്വര്യ രാജേഷ് ആണ് പ്രധാന കഥാപാത്രമായ ആതിര എന്ന പോലീസ് ഇൻസ്‌പെക്ടർ ആയി വരുന്നത്.ആ കഥാപാത്രത്തെ ഐശ്വര്യ നന്നായിട്ടു ചെയ്തിട്ടുണ്ട്.  





💢 പതിയെ തുടങ്ങുന്ന സിനിമ രണ്ടാം പകുതിയുടെ തുടക്കത്തോടെ കൂടുതൽ ഇന്റെരെസ്റ്റിംഗ് ആകുന്നു. അവസാനത്തെ 30min ഒരൊന്നൊന്നര സംഭവം തന്നെയാണ് കാണിച്ചു തരുന്നത്. ഒപ്പം ഒരു ഗംഭീര ട്വിസ്റ്റ്‌ കൂടി. ഒരു കിടിലൻ എക്സ്പീരിയൻസ് സിനിമ സമ്മാനിക്കുന്നു. 





💢 എല്ലാവരും നല്ല പെർഫോമൻസ് ആണ്. മോശം പറയാനൊന്നുമില്ല. സ്ഥിരം ഫോർമാറ്റിൽ തന്നെയാണ് സിനിമ സഞ്ചരിക്കുന്നത്. അനാവശ്യ ബിൽഡപ് ഒന്നും ഇല്ലാ. കുറച്ചു കൂടി സ്റ്റൈലിഷ് ആക്കി എടുത്തിരുന്നെങ്കിൽ എന്ന് തോന്നി. എങ്കിലും ക്യാമറ വർക്ക്‌, ബാക്ക്ഗ്രൗണ്ട് സ്കോർ, എഡിറ്റിംഗ് ഒക്കെ നന്നായി തന്നെ വന്നിട്ടുണ്ട്.വിഘ്‌നേശ് കാർത്തിക് ന്റെ ആദ്യ സിനിമ എന്ന നിലയ്ക്ക് വേറെ എന്തെങ്കിലും കുറവുകൾ നിങ്ങൾക്ക് കാണുമ്പോൾ തോന്നിയാൽ അതൊന്നും വലുതായി കാണേണ്ട കാര്യമില്ല. അവസാന 30 min ആ കുറവുകൾ നികത്തുന്നത് പോലെ ചെയ്തു വെച്ചിട്ടുണ്ട്. 





💢 സിനിമ സംസാരിക്കുന്ന കാര്യവും വളരെ ഇമ്പോര്ടന്റ്റ്‌ ആയിട്ടുള്ളതാണ്. ഇങ്ങനെ ഒരു രീതിയിൽ ആ വിഷയം സംസാരിക്കാൻ എടുത്തതും വല്ലാതെ ഇഷ്ട്ടപ്പെട്ടു. 





💢 എത്രയും പെട്ടന്നുതന്നെ സിനിമ കാണാൻ ശ്രമിക്കുക. കാരണം ആ ട്വിസ്റ്റ്‌ തന്നെയാണ് സിനിമയുടെ സോൾ എന്ന് പറയാം. അത് അറിഞ്ഞു വെച്ച് കണ്ടിട്ട് കാര്യമില്ല. അതുകൊണ്ട് എത്രയും പെട്ടന്ന് തന്നെ കാണു.


Download Link :- Click here

അവസാന 30 min ഞെട്ടിച്ചു കളഞ്ഞു [ Thittam Irandu - Review ] അവസാന 30 min ഞെട്ടിച്ചു കളഞ്ഞു [ Thittam Irandu - Review ] Reviewed by Mcorner on July 31, 2021 Rating: 5

2 comments

Related Posts No. (ex: 9)

yes