Epic [ Loki - Review ]
📺 Loki ( 2021 )
🎭 Series | TV - MA | 40 - 60 min | Adventure / Thriller
🌐 Language :- English
✍️ വൈകി എന്ന് അറിയാം എങ്കിലും എഴുതണം എന്ന് തോന്നി. തിരക്കുകൾ കാരണമാണ് വൈകിയത്
💢 Most anticipated series ആയിരുന്നു loki. നല്ല ഹൈപ്പ് ഉണ്ടായിരുന്നു. അതിനോടൊക്കെ നീതിപുലർത്തി എന്ന് തന്നെ പറയാം. Loki ഒരു കിടിലൻ എക്സ്പീരിയൻസ് തന്നെയായിരുന്നു. നിലവിൽ ഏറ്റവും മികച്ച mcu സീരീസ് എന്ന് തന്നെ പറയാം.
💢 End game ൽ ഇൻഫിനിറ്റി സ്റ്റോൺസിന് വേണ്ടി avengers ടൈം ട്രാവൽ ചെയ്തു 2012ൽ എത്തുന്നു. എന്നാൽ അപ്രതീക്ഷിതമായി avengers എടുക്കാൻ വന്ന tesseract ആയിട്ട് loki അവിടെ നിന്നും സ്ഥലം കാലിയാക്കുന്നു. Avengers ന്റെ കൈയ്യിൽ നിന്നും രക്ഷപ്പെട്ട loki എത്തുന്നത് മംഗോളിയയിലെ ഗോബി മരുഭൂമിയിലാണ്. പക്ഷെ അവിടെ വെച്ച് loki യെ TVA പിടികൂടുന്നു. ഇപ്പോഴും സീരീസ് കാണാത്തവർ ഉണ്ട് അതുകൊണ്ട് കൂടുതൽ സ്പോയ്ലർ അടിക്കുന്നില്ല. ചിലപ്പോൾ ഇനി പറയാൻ പോകുന്നതിനിടയിൽ ചെറിയ രീതിയിൽ സ്പോയ്ലർ വരാൻ ചാൻസ് ഉണ്ട്. അതുകൊണ്ട് അത് കുഴപ്പം ഇല്ലെന്ന് ഉള്ളവർ മാത്രം തുടർന്ന് വായിക്കുക.
💢 പെർഫോമൻസിന്റെ കാര്യത്തിൽ എല്ലാവരും മത്സരിച്ചു അഭിനയിച്ച ഫീൽ ആയിരുന്നു. ആരെയും എടുത്തു പറയുന്നില്ല. എല്ലാവരും കിടു. ഒരു കാര്യം പറയാം. അത് Tom Hiddleston ന്റെയും loki എന്ന കഥാപാത്രത്തിന്റെയും പ്രത്യേകതയാണ്. ഇമോഷൻസ് നമ്മളിലേക്ക് കണക്ട് ആവുന്നതിനെ കുറിച്ചാണ്. ആ കണ്ണ് നിറഞ്ഞു അങ്ങനെ കാണാറില്ല. അവിടെ loki വിഷമിച്ചാൽ അത്ര തന്നെ വിഷമം കണ്ടിരിക്കുന്ന നമുക്കും തോന്നും. അതാണ് ആ കഥാപാത്രത്തിന്റെയും അത് അവതരിപ്പിച്ച ആളുടെയും പ്രത്യേകത.
💢 ഞാൻ കണ്ട സീരീസുകളിൽ ഇൻട്രൊഡക്ഷനിൽ തന്നെ വലിയൊരു ഇമ്പാക്ട് ഉണ്ടാക്കിയ ഒരു കഥാപാത്രമാണ് TWD ലെ negan . ഇൻട്രോ എന്നൊക്കെ പറഞ്ഞാൽ അത്. പക്ഷെ Negan എന്ന കഥാപാത്രത്തിന് ചോര ഒഴുക്കേണ്ടി വന്നു അത്ര ഇമ്പാക്ട് ഉണ്ടാക്കാൻ. പക്ഷെ ഇതിൽ ഒരു കഥാപാത്രം ഒരൊറ്റ ഡയലോഗിൽ വലിയൊരു ഇമ്പാക്ട് ഉണ്ടാക്കി.
💢 ടെക്നിക്കലി loki ഒരു epic സീരീസ് എന്ന് വേണം പറയാൻ. ഒരു ദൃശ്യ വിസ്മയം തന്നെയായിരുന്നു loki. കിടിലൻ cgi, അതുപോലെ തന്നെ നല്ല cinematography, ഏറ്റവും കിടിലൻ ആയി തോന്നിയത് ബാക്ക്ഗ്രൗണ്ട് സ്കോർ തെന്നെയാണ്. സീരീസ് കണ്ട് കഴിഞ്ഞിട്ടും യൂട്യൂബിൽ ബാക്ക്ഗ്രൗണ്ട് സ്കോർ എല്ലാം കേൾക്കുമായിരുന്നു.
💢 മൊത്തത്തിൽ കൊടുത്ത പ്രതീക്ഷയോടു 100 ശതമാനം നീതി പുലർത്തിയ സീരീസ് ആണ് Loki. ഓരോ എപ്പിസോഡ് കഴിയുമ്പോഴും നമ്മളെ ഞെട്ടിച്ചുകൊണ്ടിരിക്കും. ഏതെങ്കിലും എപ്പിസോഡ് അല്പം പിന്നോട്ട് പോയാലും അതിന്റെ എൻഡിങ് കിടിലൻ ആക്കി അടുത്ത എപ്പിസോഡ് കാണാൻ ഉള്ള പ്രതീക്ഷ നിലനിർത്തിക്കും.
Reviewed by Mcorner
on
July 20, 2021
Rating:







💚💚
ReplyDelete😻😻
Delete