Ads

Perfect ending [ Fear Street Part Three: 1666 - Review ]

 



🎬 Fear Street Part Three: 1666


⏳️ 2021 ‧ Horror/Thriller ‧ 1h 54m


🌐 Language :- English

✍️ അങ്ങനെ അതിനൊരു പെർഫെക്ട് എൻഡിങ് ആയി. നല്ലൊരു ആദ്യഭാഗം. അതിനേക്കാൾ മികച്ച രണ്ടാം ഭാഗം. ഇതിനേക്കാളൊക്കെ മികച്ച മൂന്നാം ഭാഗത്തോടെ Fear street trilogy അവസാനിക്കുന്നു. Horror അതുപോലെ slasher പിന്നെ thriller ഫാൻസ്‌ ഒക്കെ കണ്ടിരിക്കുന്നത് നല്ലതായിരിക്കും. നിങ്ങളെ തൃപ്തിപ്പെടുത്തുന്ന ഒരു trilogy ആയിരിക്കും frear street.




💢 1978 ൽ നിന്നും കഥ വീണ്ടും പുറകോട്ട് 1666 ലേക്ക്. ഇപ്പോൾ നടക്കുന്ന കാര്യങ്ങൾക്കുള്ള പരിഹാരം അവിടെയാണ്. എല്ലാത്തിന്റെയും ആരംഭം. കുറെ ചോദ്യങ്ങൾക്കുള്ള ഉത്തരം എല്ലാം 1666 ൽ ആണ്. മുൻ ഭാഗങ്ങൾ കാണാത്തവർ ഉണ്ടാകും അതുകൊണ്ട് പ്ലോട്ടിലേക്ക് കടക്കുന്നില്ല.




💢 പതിയെയാണ് സിനിമ സഞ്ചരിച്ചു തുടങ്ങുന്നത്. പിന്നെ കഥ പ്രധാന ഭാഗത്തേക്ക് എത്തുമ്പോൾ വേഗം കൂടുന്നു. ആദ്യ ഭാഗത്തിൽ ഇതുപോലെ ഒരു ഫൈനൽ ആക്ട് ആണ് പ്രതീക്ഷിച്ചത്. എന്നാൽ അവിടെ അവരിൽ പലരും പരാചയപ്പെട്ടുപോകുന്നു. എന്നാൽ മൂന്നാം ഭാഗത്തിൽ ഉള്ളത് ഒരു കിടിലൻ ഫൈനൽ ആക്ട് തന്നെയാണ്. പ്രധാന ആകർഷണവും അത് തന്നെയാണ്. കൂടുതൽ ഒന്നും പറയുന്നില്ല ചിലപ്പോൾ സ്പോയ്ലർ ആകും.




💢 മുൻ സിനിമയിൽ കണ്ടവർ ഇതിൽ വീണ്ടും വരുന്നുണ്ട്. അവരൊക്കെ നന്നായി പെർഫോം ചെയ്തിട്ടുമുണ്ട്. ബാക്ക്ഗ്രൗണ്ട് മ്യൂസിക് ക്യാമറ മുൻ ഭാഗങ്ങളിൽ ഉള്ളതുപോലെ തന്നെ മികച്ചു നിൽക്കുന്നു. ലൈറ്റ് സെറ്റപ്പ് കളർ ടോൺ ഒക്കെ നന്നായി ഇഷ്ട്ടപ്പെട്ടു. സെറ്റ്, മേക്കപ്പ്, കോസ്ട്യുമ് എല്ലാം പെർഫെക്ട് ആയിരുന്നു.




💢 മൂന്നാം ഭാഗം കുറച്ചു കൂടി ത്രില്ലിങ്ങും സസ്പെൻസുകൾ നിറഞ്ഞതുമാണ്. കാണാത്തവർ ഉണ്ടെങ്കിൽ കണ്ടു നോക്കുക. വളരെ നല്ലൊരു സിനിമ അനുഭവം നൽകുന്ന trilogy ആണ് Fear Street. ഇതിനിടയൽ മനോഹരമായൊരു ലവ് സ്റ്റോറി കൂടി റൺ ചെയ്യുന്നുണ്ട്.

Perfect ending [ Fear Street Part Three: 1666 - Review ] Perfect ending [ Fear Street Part Three: 1666 - Review ] Reviewed by Mcorner on July 17, 2021 Rating: 5

2 comments

Related Posts No. (ex: 9)

yes