മേക്കിങ് ആണ് മെയിൻ [ Vikrant Rona - Review ]
🎬 Vikrant Rona
⏳️ 2022 ‧ Drama/Thriller ‧ 2h 15m
🌐 Language :- Malayalam
✍🏻 ഒരു കൺഡന്റ് ഓറിയന്റ് സിനിമയിൽ മസാല മിക്സ് ചെയ്യുമ്പോൾ സംഭവിക്കുന്ന പ്രശ്നങ്ങൾ ഈ സിനിമയിലും കാണാം. പ്രത്യേകിച്ച് ആദ്യ പകുതിയിൽ ഉള്ള കോമഡി സീനുകൾ. റൈറ്റിങ് കുറച്ചു കൂടി നന്നാക്കാമായിരുന്നു. വിഷ്വലിയുള്ള കാര്യങ്ങൾ മാറ്റി നിർത്തിയാൽ കഥ പിക് അപ്പ് ആവാൻ ടൈം എടുക്കുന്നു. കിച്ചയുടെ കഥാപാത്രം ഒഴികെ ബാക്കിയുള്ള കഥാപാത്രങ്ങൾ വീക്ക് ആയി തോന്നി.
💢 കുറച്ചു മരണങ്ങൾ നടക്കുന്നു. അതിന് പിന്നിലെ രഹസ്യങ്ങൾ, നിഘൂഢതകൾ എന്താണ് എന്നതാണ് സിനിമ. അവിടേക്ക് വരുന്ന പോലീസ് ഓഫീസർ ആണ് കിച്ച സുധീപ്. ഇൻട്രോ സീൻ അടിപൊളിയാണ്.
💢 മേക്കിങ് ആണ് എറ്റവും അടിപൊളി. നല്ല കിടിലൻ ക്വാളിറ്റി മേക്കിങ്. അടുത്ത് കണ്ടതിൽ എറ്റവും കിടിലൻ ക്യാമറ വർക്ക് ഈ സിനിമയിലെ ആണ്. നല്ല കളർ ഗ്രേഡിങ്. ബാക്ക്ഗ്രൗണ്ട് സ്കോർ കൊള്ളാം. CG ചെയ്തതൊക്കെ നന്നായി ഇഷ്ട്ടപ്പെട്ടു. രാവിലെ ഉള്ള സീനിൽ സെറ്റ് ഇട്ടേക്കുന്നത് അൽപ്പം മോശം ആയിട്ട് തോന്നും. എന്നാൽ നൈറ്റ് സീനിൽ ഡാർക്ക് അതുപോലെ cg വേണ്ടതുപോലെ ഉപയോഗിച്ച് മാക്സിമം ഭംഗിയാക്കിയിട്ടുണ്ട്.
💢 RRR ൽ നാട്ടു സോങ് ഒരു ഇമ്പാക്ട് ഉണ്ടാക്കിയത്പോലെ ഇതിൽ റക്കമ്മ സോങ് കിടിലൻ എക്സ്പീരിയൻസ് ആയിരുന്നു. ഹൊറർ, മിസ്‌ട്രി മിക്സ് ചെയ്തു നല്ല ഫീൽ സെറ്റ് ചെയ്യുന്നുണ്ട്. ജമ്പ് സ്‌കെയർ സീൻ കൊള്ളാമായിരുന്നു. കുറച്ചു നേരത്തേക്ക് പേടിച്ചിരുന്നു കണ്ടു. ക്ലൈമാക്സ് ഫൈറ്റ് അതുവരെ കണ്ടതിൽ നിന്നും ഡിഫറെൻറ് ആയി മറ്റൊരു perspective view ൽ കാണിച്ചത് നന്നായിരുന്നു.
💢 കൂടുതൽ ഒന്നും പറയാൻ ഇല്ലാ. ടിക്കറ്റ് എടുത്താൽ നഷ്ട്ടം സംഭവിച്ചതായി തോന്നില്ല. വിഷ്വലി എന്തായാലും ഇഷ്ട്ടാവും
Reviewed by Mcorner
on
July 28, 2022
Rating:






No comments